---
title: "#inauguration | വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം സംഘടിപ്പിച്ചു"
english_title: "#organized #Vidyarangam #KalaSahityavedi  #inauguration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136408/organized-vidyarangam-kalasahityavedi-inauguration"
published_at: "2023-08-04T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccb98b73ad3_vidhyarangm_logo.JPG"
keywords: []
---

# #inauguration | വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** **കുട്ടമ്പൂര്‍**: കുട്ടമ്പൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. ചടങ്ങ് മഹാകവി കുമാരനാശാന്‍ ജന്മവാര്‍ഷിക പുരസ്‌കാര ജേതാവ് കെ.എന്‍. രനിഷ ഉദ്ഘാടന ചെയ്തു.

## Article Content

**കുട്ടമ്പൂര്‍**: കുട്ടമ്പൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. ചടങ്ങ് മഹാകവി കുമാരനാശാന്‍ ജന്മവാര്‍ഷിക പുരസ്‌കാര ജേതാവ് കെ.എന്‍. രനിഷ ഉദ്ഘാടന ചെയ്തു.

കുട്ടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ യു. ഷജില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും റിട്ട. മലയാളം അധ്യാപികയുമായ പി.എസ് മിനി മുഖ്യാതിഥിയായി.

ചടങ്ങില്‍ സാഹിത്യകാരന്മാരെ തിരിച്ചറിയല്‍ മത്സരം, വായനദിന ക്വിസ്, വായനാ മത്സരം, ബഷീര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കല്‍, ബഷീര്‍ ദിന ക്വിസ് തുടങ്ങിയ വിവിധ പരിപാടികളിലെ മത്സര വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും കുട്ടികളുടെ കലാപരിപാടികളും നടന്നു.

സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ബിന്ദു എസ്. കൃഷ്ണ, ഗണിത അധ്യാപകന്‍ എം.വി. ഷൈജു, സ്‌കൂള്‍ലീഡര്‍ തമന്ന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ വി.കെ.കെ അനുഷ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കണ്‍വീനര്‍ ആര്‍.എസ് അഭിരൂപ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136408/organized-vidyarangam-kalasahityavedi-inauguration)