---
title: "#gvhsskoyilandy | എസ്പിസി ദിനാഘോഷവുമായി കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ എസ്പിസി യൂനിറ്റ്"
english_title: "true vision koyilandy SPC Unit at Koyilanti GVHSS celebrates SPC Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136419/true-vision-koyilandy-spc-unit-at-koyilanti-gvhss-celebrates-spc-day"
published_at: "2023-08-04T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccbd0ccb180_spc_LG.JPG"
keywords: []
---

# #gvhsskoyilandy | എസ്പിസി ദിനാഘോഷവുമായി കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ എസ്പിസി യൂനിറ്റ്

> **Lead Summary:** ** കൊയിലാണ്ടി:** ജിവിഎച്ച്എസ്എസ് കൊയിലാണ്ടി എസ്പിസി യൂനിറ്റിന്റെ നേതൃത്വത്തില്‍ എസ്പിസി ദിനം ആഘോഷിച്ചു. കമ്മ്യൂണിറ്റി ഇംഗ്ലീഷ് ക്ലാസുകളുടെ ഉദ്ഘാടനവും സുബ്രതോ കപ്പ് ജില്ലാ ചാമ്പ്യന്‍മാര്‍ക്ക് ആദരവും നല്‍കി.

## Article Content

** കൊയിലാണ്ടി:** ജിവിഎച്ച്എസ്എസ് കൊയിലാണ്ടി എസ്പിസി യൂനിറ്റിന്റെ നേതൃത്വത്തില്‍ എസ്പിസി ദിനം ആഘോഷിച്ചു. കമ്മ്യൂണിറ്റി ഇംഗ്ലീഷ് ക്ലാസുകളുടെ ഉദ്ഘാടനവും സുബ്രതോ കപ്പ് ജില്ലാ ചാമ്പ്യന്‍മാര്‍ക്ക് ആദരവും നല്‍കി.

സബ് ഇന്‍സ്‌പെക്ടര്‍ പി.എം. ഷൈലേഷ് ഉദ്ഘാടനം ചെയ്തു. വി. സുചീന്ദ്രന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ. ലളിത മുഖ്യാതിഥിയായി. കെ. പ്രദീപ് പദ്ധതി വിശദീകരണം നടത്തി.

പ്രിന്‍സിപ്പാള്‍ പ്രദീപ്കുമാര്‍ , പ്രധാന അധ്യാപിക അജിതകുമാരി, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ശരത്, എക്‌സൈസ് ഓഫീസര്‍ ഷിജു, ജയരാജ് പണിക്കര്‍, പി. സുധീര്‍, ടി. ഷജിത, മധുലാല്‍, സുരേഷ്, ഹേമല്‍, റഷീദ, എന്‍.കെ. വിജയന്‍, വിജു, റജിന, ശ്രീലാല്‍, ശ്രീജിത്, ബിന്ദുറാണി, നവീന, വിപിന്‍ദാസ് എന്നിവര്‍ സംസാരിച്ചു. നസീര്‍ എഫ് എം നന്ദി രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136419/true-vision-koyilandy-spc-unit-at-koyilanti-gvhss-celebrates-spc-day)