---
title: "#scout | ഭാരത് സ്‌കൗട്ട് & ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ കുടനിര്‍മ്മാണ പരിശീലനം നല്കി"
english_title: "given #umbrella #making #training Under the #leadership of #BharatScout&Guides, "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136620/given-umbrella-making-training-under-the-leadership-of-bharatscoutguides"
published_at: "2023-08-05T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdde1737dde_umbrella_logo.jpg"
keywords: []
---

# #scout | ഭാരത് സ്‌കൗട്ട് & ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ കുടനിര്‍മ്മാണ പരിശീലനം നല്കി

> **Lead Summary:** **നടുവണ്ണൂര്‍**: ഭാരത് സ്‌കൗട്ട് & ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ കുടനിര്‍മ്മാണ പരിശീലനം നല്കി. വാകയാട് എയുപിയില്‍ നടന്ന പരിശീലന പരിപാടി പ്രധാനാധ്യാപകന്‍ എം. സജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍**: ഭാരത് സ്‌കൗട്ട് & ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ കുടനിര്‍മ്മാണ പരിശീലനം നല്കി. വാകയാട് എയുപിയില്‍ നടന്ന പരിശീലന പരിപാടി പ്രധാനാധ്യാപകന്‍ എം. സജിത്ത് ഉദ്ഘാടനം ചെയ്തു.

സ്വാശ്രയ തൊഴിലധിഷ്ഠിത പഠനത്തിന്റെ ഭാഗമായി കോട്ടൂര്‍ എയുപി, വാകയാട് എയുപി എന്നീ വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് പരിശീലനം നല്കിയത്. ലളിതമായ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കാവുന്ന ഉല്‍പ്പന്നങ്ങളിലാണ് പരിശീലനം നല്‍കുന്നത്.

ഈ ഉല്‍പ്പന്നങ്ങള്‍ പിന്നീട് സമൂഹത്തില്‍ അശരണരായ വിഭാഗം ആളുകള്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പരിശീലന പദ്ധതിയുടെ ലക്ഷ്യം. കെ.വി.സി. ഗോപി, കെ.കുട്ടിനാരായണന്‍, കെ. സബിത, ജി.എസ്. സുജിത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136620/given-umbrella-making-training-under-the-leadership-of-bharatscoutguides)