---
title: " #disqualification | അയോഗ്യനാക്കിയ നടപടിയില്‍ സ്റ്റേ; ആഹ്‌ളാദ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ച് കോണ്‍ഗ്രസ് കമ്മിറ്റി"
english_title: "#stay of #disqualification #proceedings; #Congress #Committee #organized a #rally and #publicmeeting"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136625/stay-of-disqualification-proceedings-congress-committee-organized-a-rally-and-publicmeeting"
published_at: "2023-08-05T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cde26eed9b0_rahul_logo.jpg"
keywords: []
---

#  #disqualification | അയോഗ്യനാക്കിയ നടപടിയില്‍ സ്റ്റേ; ആഹ്‌ളാദ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ച് കോണ്‍ഗ്രസ് കമ്മിറ്റി

> **Lead Summary:** **താമരശ്ശേരി**: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്ത സുപ്രിം കോടതി വിധിയില്‍ അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ആഹ്‌ളാദ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

**താമരശ്ശേരി**: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്ത സുപ്രിം കോടതി വിധിയില്‍ അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ആഹ്‌ളാദ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

പരിപാടി കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

സി. മുഹ്‌സിന്‍, സത്താര്‍ പള്ളിപ്പുറം, ഖദീജ സത്താര്‍, കെ.പി കൃഷ്ണന്‍, ടി.പി ഷരീഫ്, ചിന്നമ്മ ജോര്‍ജ്, കെ.കെ. ശശികുമാര്‍, വേലായുധന്‍ പള്ളിപ്പുറം, വി.ആര്‍. കാവ്യ, ഫസീല ഹബീബ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

യു.ആര്‍ ഗിരീഷ്, അന്‍ഷാദ് മലയില്‍, പി.കെ.സി. മുഹമ്മദ്, രാജേഷ് കോരങ്ങാട്, വി.പി. ഹംജാദ്, റിഷാം ചുങ്കം, ചെറിയമുഹമദ്, അഷ്‌റഫ് ബാബു, എ.കെ. സീതി, ഷൈജു കരുപാറ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136625/stay-of-disqualification-proceedings-congress-committee-organized-a-rally-and-publicmeeting)