---
title: "#Nallapatham | നല്ലപാഠം 'പോഷകസമൃദ്ധം' പദ്ധതി ഉദ്ഘാടനം ചെയ്ത് ജിഎച്ച്എസ്എസ് പുതുപ്പാടി"
english_title: " GHSS #Pudupadi #inaugurating  #Nallapatham #'Poshakasamridham' #project "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136634/ghss-pudupadi-inaugurating-nallapatham-poshakasamridham-project"
published_at: "2023-08-05T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cde7130c631_nallapadam_logo.jpg"
keywords: []
---

# #Nallapatham | നല്ലപാഠം 'പോഷകസമൃദ്ധം' പദ്ധതി ഉദ്ഘാടനം ചെയ്ത് ജിഎച്ച്എസ്എസ് പുതുപ്പാടി

> **Lead Summary:** **പുതുപ്പാടി**: പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പോഷകസമൃദ്ധം ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ബിജു വാച്ചാലില്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ഒതയോത്ത് അഷറഫ് അധ്യക്ഷത വഹിച്ചു.

## Article Content

**പുതുപ്പാടി**: പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പോഷകസമൃദ്ധം ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ബിജു വാച്ചാലില്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ഒതയോത്ത് അഷറഫ് അധ്യക്ഷത വഹിച്ചു.

തിങ്കള്‍ മുതല്‍ വെള്ളി വരെ ഉള്ള ദിവസങ്ങളിലെ ഉച്ചഭക്ഷണ പരിപാടിയുടെ മെനു തയ്യാറാക്കി മികവുറ്റതാക്കാന്‍ നല്ല പാഠം യൂണിറ്റ് തീരുമാനിച്ചു. മാസത്തില്‍ രണ്ട് തവണ വീതം ചിക്കന്‍ കൊടുക്കുവാനും പോഷക സമൃദ്ധമായ മറ്റു ഭക്ഷണസാധനങ്ങളും പായസവും ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.

നല്ല പാഠം പ്രവര്‍ത്തകര്‍ സമാഹരിച്ച പച്ചക്കറികളും ഭക്ഷ്യ എണ്ണയും പ്രസ്തുത ചടങ്ങില്‍ കൈമാറി. ഈ അധ്യയന വര്‍ഷം മുഴുവന്‍ പദ്ധതിക്ക് ആവശ്യമായ സാധനങ്ങള്‍ നല്ല പാഠം യൂണിറ്റ് നല്‍കുന്നതാണ് എന്ന് കോഡിനേറ്റര്‍മാര്‍ അറിയിച്ചു.

വികസന സമിതിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനാധ്യാപകന്‍ ഇ. ശ്യാംകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.വി ശ്രീലത, ടി. എം അബ്ദുറഹിമാന്‍, മമ്മി മണ്ണില്‍ സുധാകരന്‍, കെ.എം മനോജ്, നല്ലപാഠം കോഡിനേറ്റര്‍മാരായ കെ. രജീഷ്, നീതു കൃഷ്ണ, കെ. ഫബ്‌സി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136634/ghss-pudupadi-inaugurating-nallapatham-poshakasamridham-project)