---
title: "#koyilandy | കുട്ടികള്‍ക്ക് ആവേശമായി കന്നൂര് ജിയുപി സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ "
english_title: "true vision koyilandy School Parliament Election contected at Kannur GUP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136641/true-vision-koyilandy-school-parliament-election-contected-at-kannur-gup-school"
published_at: "2023-08-05T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdee5463746_elelction_LG.jpg"
keywords: []
---

# #koyilandy | കുട്ടികള്‍ക്ക് ആവേശമായി കന്നൂര് ജിയുപി സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ 

> **Lead Summary:** **കന്നൂര്:** പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മഹത്വം കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ മാതൃകയാക്കി ജിയുപി സ്‌കൂള്‍ കന്നൂരില്‍ സ്‌കൂള്‍ പാര്‍ലമെന്ററി ഇലക്ഷന്‍ നടന്നു.

## Article Content

**കന്നൂര്:** പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മഹത്വം കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ മാതൃകയാക്കി ജിയുപി സ്‌കൂള്‍ കന്നൂരില്‍ സ്‌കൂള്‍ പാര്‍ലമെന്ററി ഇലക്ഷന്‍ നടന്നു.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ കുട്ടികള്‍ ആവേശപൂര്‍വ്വം പങ്കാളികളായി. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടീക്കല്‍, നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം, സൂക്ഷ്മ പരിശോധന, പത്രിക പിന്‍വലിക്കല്‍, പട്ടികപ്രസിദ്ധീകരിക്കല്‍, തെരഞ്ഞെടുപ്പ് പ്രചരണം, വോട്ടെടുപ്പ് എന്നീ പ്രക്രിയയിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

പോളിംഗ് ഉദ്യോഗസ്ഥര്‍, ക്രമസമാധാന പാലകര്‍ തുടങ്ങിയ എല്ലാ ചുമതലകളും കുട്ടികളാണ് നിര്‍വഹിച്ചത്. ആകെ 12 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തെരഞ്ഞെടുപ്പ് രാവിലെ 10.30 ന് ആരംഭിച്ച് കൃത്യം 12 മണിക്ക് അവസാനിച്ചു.

എല്‍ പി,യു പി വിഭാഗം വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകളാണ് ക്രമീകരിച്ചത്. തിങ്കളാഴ്ച കാലത്ത് 11 മണിക്ക് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ നടക്കും വോട്ടെണ്ണലിന് ശേഷം 12 മണിക്ക് സ്‌കൂള്‍ ലീഡറിനെയും മറ്റു വിജയികളെയും പ്രഖ്യാപിക്കും.

ഇതോടുകൂടി കന്നൂര്‍ ജി യു പി സ്‌കൂളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് നടന്ന സമ്പൂര്‍ണ്ണ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പിന് ഹെഡ്മാസ്റ്റര്‍ പി കെ അരവിന്ദന്‍ ,പി ടി എപ്രസിഡന്റ് ബിജു ഐശ്വര്യ,സീനിയര്‍ അസിസ്റ്റന്റ് കെ സജീവന്‍ , സിതാര , വിജിഷ, രതീന,ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136641/true-vision-koyilandy-school-parliament-election-contected-at-kannur-gup-school)