---
title: "#appointment | താത്കാലിക നിയമനം"
english_title: "#Temporary #appointment"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136646/temporary-appointment"
published_at: "2023-08-05T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdf0f9ab2a8_job_logo.jpg"
keywords: []
---

# #appointment | താത്കാലിക നിയമനം

> **Lead Summary:** **കൊടുവള്ളി**: കൊടുവള്ളി നഗരസഭയില്‍ വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഫീല്‍ഡ്തല പരിശോധന നടത്തുന്നതിലേക്കായി ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി നിയമിക്കുന്നു.

## Article Content

**കൊടുവള്ളി**: കൊടുവള്ളി നഗരസഭയില്‍ വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഫീല്‍ഡ്തല പരിശോധന നടത്തുന്നതിലേക്കായി ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി നിയമിക്കുന്നു.

വിവര ശേഖരണത്തിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനുമായി സിവില്‍ എഞ്ചിനിയറിംഗ്, ഐടിഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐടിഐ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് താല്‍ക്കാലികമായി നിയമിക്കുന്നത്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് നഗരസഭ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതെന്ന് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136646/temporary-appointment)