---
title: "#farewell | ആര്‍.എം ബിജുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി"
english_title: "#imotional #farewell for RM Biju"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136658/imotional-farewell-for-rm-biju"
published_at: "2023-08-05T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdf7e6a930e_biju_logo.jpg"
keywords: []
---

# #farewell | ആര്‍.എം ബിജുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി

> **Lead Summary:** **അത്തോളി**: അത്തോളിയിലെ കലാ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞ് നിന്ന ആര്‍.എം. ബിജുവിന് കണ്ണീരില്‍ കുതിര്‍ഞ്ഞ യാത്ര മൊഴി നല്‍കി നാട്.

## Article Content

**അത്തോളി**: അത്തോളിയിലെ കലാ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞ് നിന്ന ആര്‍.എം. ബിജുവിന് കണ്ണീരില്‍ കുതിര്‍ഞ്ഞ യാത്ര മൊഴി നല്‍കി നാട്.

മന്ത്രി എ.കെ ശശീന്ദ്രന്‍, എംഎല്‍എ കാനത്തില്‍ ജമീല, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, അത്തോളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍, എഴുത്ത്കാരന്‍ വി.ആര്‍ സുധീഷ് തുടങ്ങി നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ചങ്ങാതികൂട്ടത്തിന്റെ നേതൃത്വത്തില്‍ അത്തോളി പൗരാവലി അത്താണിയില്‍ നടത്തിയ അനുശോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ മലയില്‍ അധ്യക്ഷത വഹിച്ചു. രാജേഷ് ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു.

എം. മെഹബൂബ്, ഷീബ രാമചന്ദ്രന്‍ ,സി.കെ റിജേഷ്, എ.എം സരിത, ഫൗസിയ ഉസ്മാന്‍, ശാന്തി മാവീട്ടില്‍, വി.ആര്‍ സുധീഷ്, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, പ്രദീപ് കുമാര്‍ കാവുന്തറ, തങ്കയം ശശികുമാര്‍, കബനി ഹരിദാസ്, സാജിദ് കോരോത്ത്, ജൈസല്‍ അത്തോളി, അക്ഷയ്, ആര്‍.എം കുമാരന്‍, എ.എം രാജു, സി.ടി റജി, ഗോപാലന്‍ കൊല്ലോത്ത്, കെ.എം ബാലന്‍, പി.ടി ഹരിദാസ്, അജീഷ് അത്തോളി, എ.പി അബ്ദു റഹിമാന്‍, കെ.പി മുഹമ്മദലി, ഗംഗാധരന്‍ ആയാടത്തില്‍, ബക്കര്‍, എം.റഹീം എന്നിവര്‍ സംസാരിച്ചു.

ഗിരീഷ് ത്രിവേണി സ്വാഗതവും ബൈജു അത്തോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136658/imotional-farewell-for-rm-biju)