---
title: "#president | കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിന് ഇനി പുതിയ പ്രസിഡന്റ്"
english_title: "#Kodiathur #grampanchayat has a new #president"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136680/kodiathur-grampanchayat-has-a-new-president"
published_at: "2023-08-05T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf5c121ec22_64ce0ab01fdac_election_jpg.jpg"
keywords: []
---

# #president | കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിന് ഇനി പുതിയ പ്രസിഡന്റ്

> **Lead Summary:** **കൊടിയത്തൂര്‍**: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ദിവ്യ ഷിബുവിനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് പ്രതിനിധിയായ ദിവ്യ ഷിബു തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ പ്രസിഡന്റ് വി. ഷംലൂലത്ത് പേര് നിര്‍ദേശിക്കുകയായിരുന്നു.

## Article Content

**കൊടിയത്തൂര്‍**: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ദിവ്യ ഷിബുവിനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് പ്രതിനിധിയായ ദിവ്യ ഷിബു തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ പ്രസിഡന്റ് വി. ഷംലൂലത്ത് പേര് നിര്‍ദേശിക്കുകയായിരുന്നു.

അബ്ദുല്‍ മജീദ് കൊട്ടപ്പുറത്ത് പിന്‍താങ്ങി. ഇടതുപക്ഷത്ത് നിന്ന് മത്സരിക്കാന്‍ ആരുമില്ലാത്തതിനാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യുഡിഎഫ് ധാരണ പ്രകാരം മുസ്ലീം ലീഗ് പ്രതിനിധി ഷംലൂലത്ത് ജൂണ്‍ 30 ന് രാജിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ വരണാധികാരി താമരശ്ശേരി എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.കെ വഹീദ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം കൊടിയത്തൂര്‍ അങ്ങാടിയിലേക്ക് പ്രകടനവും തുടര്‍ന്ന് അനുമോദന യോഗവും നടന്നു.

യോഗം ഡിസിസി സെക്രട്ടറി സി.ജെ ആന്റണി ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം നാസര്‍ എസ്റ്റേറ്റ് മുക്ക്, കെ.ടി മന്‍സൂര്‍, എം സിറാജുദ്ധീന്‍, മജീദ് പുതുക്കുടി, എം.എ അബ്ദുറഹിമാന്‍, എന്‍.കെ അഷ്‌റഫ്, ബഷീര്‍ പുതിയോട്ടില്‍, വി. ഷംലൂലത്ത്, സുജ ടോം, മജീദ് മൂലത്ത്, ഷംസുദ്ധീന്‍ ചെറുവാടി, റഫീഖ് കുറ്റിയോട്ട് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

യു.പി മമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.പി അസീസ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136680/kodiathur-grampanchayat-has-a-new-president)