---
title: "കൂട്ടാലിട ആവറാട്ട് മുക്ക്-ചാലിക്കര റോഡ് ഒറ്റക്കണ്ടി ഭാഗം കലുങ്ക് അപകടാവസ്ഥയില്‍"
english_title: "Koottalida Avarat Mukku-Chalikara Road Ottakandy bagam Kalunk in Danger"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/13674/koottalida-avarat-mukku-chalikara-road-ottakandy-bagam-kalunk-in-danger"
published_at: "2021-11-30T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a639511207f_w1.JPG"
keywords: []
---

# കൂട്ടാലിട ആവറാട്ട് മുക്ക്-ചാലിക്കര റോഡ് ഒറ്റക്കണ്ടി ഭാഗം കലുങ്ക് അപകടാവസ്ഥയില്‍

> **Lead Summary:** ** കൂട്ടാലിട**: കൂട്ടാലിട ആവറാട്ട് മുക്ക്-ചാലിക്കര റോഡ് ഒറ്റക്കണ്ടി ഭാഗം കലുങ്ക് അപകടാവസ്ഥയില്‍. നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. കാലപ്പഴക്കം മൂലം ഗതാഗതയോഗ്യമല്ലാത്ത നിലയിലാണ് ഇപ്പോള്‍ കലുങ്ക്.

## Article Content

** കൂട്ടാലിട**: കൂട്ടാലിട ആവറാട്ട് മുക്ക്-ചാലിക്കര റോഡ് ഒറ്റക്കണ്ടി ഭാഗം കലുങ്ക് അപകടാവസ്ഥയില്‍. നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. കാലപ്പഴക്കം മൂലം ഗതാഗതയോഗ്യമല്ലാത്ത നിലയിലാണ് ഇപ്പോള്‍ കലുങ്ക്.

കലുങ്കിന്റെ അടിവശത്തെ കമ്പികള്‍ ദ്രവിച്ച് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു പോയി പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലാണ് കലുങ്ക്. ബാലുശ്ശേരി ഭാഗത്തേക്കുള്ള പ്രധാന പാതകളിലൊന്നാണിത്. എന്നാല്‍ നിലവിലെ കലുങ്കിന്റെ അവസ്ഥയെത്തുടര്‍ന്ന് വലിയ വാഹങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കലുങ്കിന്റെ നിലവിലെ അവസ്ഥ പിഡബ്ല്യുഡി അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/13674/koottalida-avarat-mukku-chalikara-road-ottakandy-bagam-kalunk-in-danger)