---
title: "#chemanchery | ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു"
english_title: "Entrepreneurship workshop was organized in Chemanchery Gram Panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136839/entrepreneurship-workshop-was-organized-in-chemanchery-gram-panchayat"
published_at: "2023-08-06T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf2e14aff9b_shil_copy.jpg"
keywords: []
---

# #chemanchery | ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** ** അത്തോളി:** വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു.

## Article Content

** അത്തോളി:** വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു അധ്യക്ഷത വഹിച്ചു.

സംരംഭകത്വ പ്രാധാന്യം, സംരംഭക സാധ്യത മേഖലകള്‍, സ്വയം തൊഴില്‍ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, ലൈസന്‍സ് നടപടി ക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പന്തലായിനി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ കെ.പി.ശിഭി ക്ലാസെടുത്തു.

ചേമഞ്ചേരി പഞ്ചായത്ത് ഇഡിഇ നിധീഷ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളെപ്പറ്റി വിശദീകരിച്ചു. ശില്പശാലയില്‍ 60 ഓളം പേര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136839/entrepreneurship-workshop-was-organized-in-chemanchery-gram-panchayat)