---
title: "#atholi | യോഗ പരിശീലന ക്യാമ്പ് നടത്തി"
english_title: "yoga training camp was conducted"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136932/yoga-training-camp-was-conducted"
published_at: "2023-08-06T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf819a40758_yoga_copy.jpg"
keywords: []
---

# #atholi | യോഗ പരിശീലന ക്യാമ്പ് നടത്തി

> **Lead Summary:** ** അത്തോളി:** കോഴിക്കോട് സത്യാനന്ദ യോഗ സെന്ററും ഉള്ളിയേരി സ്വരലയ റസിഡന്‍സ് അസോസിയേഷനും ചേര്‍ന്ന് ഉള്ളിയേരിയില്‍ ആരോഗ്യ യോഗ ക്യാമ്പ് നടത്തി.

## Article Content

** അത്തോളി:** കോഴിക്കോട് സത്യാനന്ദ യോഗ സെന്ററും ഉള്ളിയേരി സ്വരലയ റസിഡന്‍സ് അസോസിയേഷനും ചേര്‍ന്ന് ഉള്ളിയേരിയില്‍ ആരോഗ്യ യോഗ ക്യാമ്പ് നടത്തി.

സത്യാനന്ദ യോഗ സെന്റര്‍ രക്ഷാധികാരി ഡോ.വിജയരാഘവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു ക്ലാസ് എടുത്തു.

സ്വരലയ റസിഡന്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ശ്രീധരന്‍ പാലയാട്ട് അദ്ധ്യക്ഷത വഹിച്ചു.

എന്‍.പിരാധാകൃഷ്ണന്‍, കണ്ണച്ച് കണ്ടിമോഹനന്‍, സത്യേന്ദ്രന്‍ സൈന്ധവം, സൂര്യഭദ്ര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136932/yoga-training-camp-was-conducted)