---
title: "കൂരാച്ചുണ്ടിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന കെ.ജെ തോമസിന്റെ ഛായാചിത്രം അനാഛാദനം ചെയ്തു"
english_title: "The portrait of KJ Thomas, who was a colorful presence in the cultural scene, was unveiled"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/13702/the-portrait-of-kj-thomas-who-was-a-colorful-presence-in-the-cultural-scene-was-unveiled"
published_at: "2021-11-30T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a647281dd70_WATERMARK.JPG"
keywords: []
---

# കൂരാച്ചുണ്ടിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന കെ.ജെ തോമസിന്റെ ഛായാചിത്രം അനാഛാദനം ചെയ്തു

> **Lead Summary:** ** കൂരാച്ചുണ്ട് : **കൂരാച്ചുണ്ടിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തും കായിക മേഖലകളിലും നിറ സാന്നിധ്യമായിരുന്ന കെ.ജെ തോമസിന്റെ (റിട്ടേ ഡിവൈഎഫ്പി ) ഛായാചിത്രം അനാഛാദനം ചെയ്തു.

## Article Content

** കൂരാച്ചുണ്ട് : **കൂരാച്ചുണ്ടിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തും കായിക മേഖലകളിലും നിറ സാന്നിധ്യമായിരുന്ന കെ.ജെ തോമസിന്റെ (റിട്ടേ ഡിവൈഎഫ്പി ) ഛായാചിത്രം അനാഛാദനം ചെയ്തു.

അദ്ദേഹത്തിന്റെ സ്മരണകള്‍ നിറഞ്ഞു നിന്ന ബാഡ്മിന്റന്‍ ആക്കാദമി കൂരാച്ചുണ്ട് (ബിഎകെ) സ്റ്റേഡിയത്തിലാണ് കെ.ജെ. തോമസിന്റെ ഛായാചിത്രം അനാഛാദനം ചെയ്തത്.

ഭാര്യ പുഷ്പ തോമസ് മകന്‍ അല്‍ഫോന്‍സ് മകള്‍ അനു ചേര്‍ന്ന് ഫോട്ടോ ബിഎകെക്ക് സമര്‍പ്പിച്ചു. ബിഎകെ മെമ്പേഴ്‌സ് ആയ സെക്രട്ടറി ജോജിന്‍ കെ. ജോസ്, പ്രസിഡണ്ട് സി.എം. അഷറഫ്, പ്രജീഷ് ജോസ്, ജി. ജിതേഷ് കുമാര്‍, അജു ആന്റണി, കെ. പ്രമോദ് കുമാര്‍, ബിനു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/13702/the-portrait-of-kj-thomas-who-was-a-colorful-presence-in-the-cultural-scene-was-unveiled)