---
title: "#regionalconference | കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കാപ്പാട് മേഖലാ സമ്മേളനം നടന്നു"
english_title: "Kerala State Farmer Workers Union Kappad Regional Conference was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/137062/kerala-state-farmer-workers-union-kappad-regional-conference-was-held"
published_at: "2023-08-07T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d08be955d4f_meg_copy.JPG"
keywords: []
---

# #regionalconference | കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കാപ്പാട് മേഖലാ സമ്മേളനം നടന്നു

> **Lead Summary:** ** കാപ്പാട്:** കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കാപ്പാട് മേഖലാ സമ്മേളനം കിഴക്കെ കുനി രാഘവന്‍ നഗര്‍, തിരുവങ്ങൂര്‍ഹൈസ്‌ക്കൂളില്‍ വെച്ചു നടന്നു.

## Article Content

** കാപ്പാട്:** കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കാപ്പാട് മേഖലാ സമ്മേളനം കിഴക്കെ കുനി രാഘവന്‍ നഗര്‍, തിരുവങ്ങൂര്‍ഹൈസ്‌ക്കൂളില്‍ വെച്ചു നടന്നു.

പി.ടി.നാരായണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎസ്‌കെടിയു ജില്ലാ കമ്മറ്റി അംഗം എന്‍സി മുസ്തഫ ഉദ്ഘാടനം ചെയ്തു.

കണ്‍വീനര്‍ പി.കെ.പ്രസാദ് സ്വാഗതം പറഞ്ഞു. സെക്രട്ടറി പി.കെ.ഭാസ്‌ക്കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഹരീന്ദ്രന്‍, ഗംഗാധരന്‍, എന്‍.ബിജീഷ്, ബാലഗോപാലന്‍, സി.എം.രതീഷ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹിയായ പ്രസിഡണ്ട് പി.ടി.നാരായണി, വൈസ് പ്രസിഡണ്ട് ശിവാനന്ദന്‍ ക്ലമസി, ഉണ്ണി കുന്നോല്‍, സെക്രട്ടറി പി.രാമകൃഷണന്‍, ജോയിന്‍ സെക്രടറി സബിത കൂടത്തില്‍, ദേവി എന്നിവര്‍ ചടങ്ങില്‍ പെങ്കെടുത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/137062/kerala-state-farmer-workers-union-kappad-regional-conference-was-held)