---
title: "#citukoyilandy |വിവിധ ആവശ്യങ്ങളുമായി, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു കൊയിലാണ്ടി മേഖല സമ്മേളനം "
english_title: "true vision koyilandy CITU Koyilandy region conference contected"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/137076/true-vision-koyilandy-citu-koyilandy-region-conference-contected"
published_at: "2023-08-07T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d09dddc18a0_citu_LG.JPG"
keywords: []
---

# #citukoyilandy |വിവിധ ആവശ്യങ്ങളുമായി, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു കൊയിലാണ്ടി മേഖല സമ്മേളനം 

> **Lead Summary:** **കൊയിലാണ്ടി: **നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് വരേണ്ട ബില്‍ഡിംഗ് സെസ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ കൂടി പിരിച്ചെടുത്ത് ക്ഷേമനിധിയിലേക്ക് വരേണ്ട തുക പിരിച്ചെടുക്കണമെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**കൊയിലാണ്ടി: **നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് വരേണ്ട ബില്‍ഡിംഗ് സെസ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ കൂടി പിരിച്ചെടുത്ത് ക്ഷേമനിധിയിലേക്ക് വരേണ്ട തുക പിരിച്ചെടുക്കണമെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം യൂണിയന്‍ ജില്ല സെക്രട്ടറി രവി പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. സംഘാടസംഘാടക സമിതി ചെയര്‍മാന്‍ സി. ശ്രീജേഷ് സ്വാഗതം പറഞ്ഞു.

എന്‍.കെ. ഭാസ്‌ക്കരന്‍, വി.എം. ഉണ്ണി, സി.കെ. ഉണ്ണി, നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി വി.എം. സിറാജ് പ്രസിഡന്റ്, എം.വി. ബാലന്‍ സെക്രട്ടറി, പി.കെ. സന്തോഷ് ട്രഷറര്‍ എന്നിങ്ങനെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/137076/true-vision-koyilandy-citu-koyilandy-region-conference-contected)