---
title: "#inauguration | പട്ടികജാതിക്ഷേമസമിതി കുടുംബ സംഗമ ഉദ്ഘാടനം സംഘടിപ്പിച്ചു"
english_title: "#Scheduled #Caste #Welfare #Committee #organized the #inauguration of the #family #meeting"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/137120/scheduled-caste-welfare-committee-organized-the-inauguration-of-the-family-meeting"
published_at: "2023-08-07T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0ac82b499d_family_meeting.jpg"
keywords: []
---

# #inauguration | പട്ടികജാതിക്ഷേമസമിതി കുടുംബ സംഗമ ഉദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി**: പട്ടികജാതിക്ഷേമസമിതി (പികെഎസ്) സംസ്ഥാനത്ത് നടത്തുന്ന കുടുംബ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം ബാലുശ്ശേരി ഏരിയയിലെ തൃക്കുറ്റിശ്ശേരി കുറ്റിയുള്ളതില്‍ കോളനിയില്‍ വെച്ച് നടന്നു. ചടങ്ങ് കെഎസ്‌കെടിയു സംസ്ഥാന കമ്മറ്റി അംഗം പി മോഹനന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി**: പട്ടികജാതിക്ഷേമസമിതി (പികെഎസ്) സംസ്ഥാനത്ത് നടത്തുന്ന കുടുംബ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം ബാലുശ്ശേരി ഏരിയയിലെ തൃക്കുറ്റിശ്ശേരി കുറ്റിയുള്ളതില്‍ കോളനിയില്‍ വെച്ച് നടന്നു. ചടങ്ങ് കെഎസ്‌കെടിയു സംസ്ഥാന കമ്മറ്റി അംഗം പി മോഹനന്‍ ഉദ്ഘാടനം ചെയ്തു.

സി.എം ബാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു. പട്ടികജാതി വിഭാഗത്തിന്റെ അനുഷ്ടാന കലയായ തുടികൊട്ടിലും പാട്ടിലും തന്റേതായ കഴിവുതെളിയിച്ച അനുഗ്രഹീത കലാകാരന്‍ കുറ്റിയുള്ളതില്‍ വിമലേഷിന് ഇസ്മയില്‍ കുറുമ്പൊയില്‍ ഉപഹാരം നല്കി ആദരിച്ചു. കുടുംബ സംഗമങ്ങളില്‍ സംഘടന ലക്ഷ്യം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ച് ജില്ലാ സെക്രട്ടറി ഭരദ്വാജ് സംസാരിച്ചു.

രാജ്യത്തിന്റെ വിവിധ കോണുകളില്‍ പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിത് വിഭാഗങ്ങളോട് ചെയ്യുന്ന ക്രൂരതകളും ലോകത്തിന് മാതൃകയായി കേരളത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കി സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ കനല്‍ വഴികള്‍ ഡോക്യുമെന്റിയുടെ സ്യുച്ചോണ്‍ കര്‍മ്മം സംസ്ഥാന കമ്മിറ്റി അംഗം എം. മിനി നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ഒ സുരേഷ,് എം.വി സദാനന്ദന്‍, പി. ബാലന്‍, എന്‍. ആലി, ടി.കെ സുമേഷ്, ജോത്സ്‌ന, കെ.ടി സുനില്‍കുമാര്‍, എല്‍.വി വിലാസിനി കെ ബാലകൃഷ്ണന്‍ ,കെ കെ ബാലന്‍, വി സതീശന്‍ എന്നിവര്‍ സംസാരിച്ചു.

കുറ്റിയുളളതില്‍, വലംപുതുശ്ശേരി, ഇ കെകുന്ന് തിയ്യക്കണ്ടി കോളനി നിവാസികള്‍ നേരിടുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഘോഷയാത്ര, മഹിളാ അസോസിയേഷന്‍, പ്രദേശവാസികള്‍, കൊച്ചുകുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/137120/scheduled-caste-welfare-committee-organized-the-inauguration-of-the-family-meeting)