---
title: "#koyilandy | കര്‍ഷക തൊഴിലാളി യൂണിയന്‍ കാപ്പാട് മേഖലാ സമ്മേളനം നടന്നു; പുതിയ ഭാരവാഹികളായി"
english_title: "true vision koyilandy Agricultural Workers Union Kappad Region Conference was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/137162/true-vision-koyilandy-agricultural-workers-union-kappad-region-conference-was-held"
published_at: "2023-08-07T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0bfc61321b_475943d5-299d-448e-8453-4e1b44fddd2f.jfif"
keywords: []
---

# #koyilandy | കര്‍ഷക തൊഴിലാളി യൂണിയന്‍ കാപ്പാട് മേഖലാ സമ്മേളനം നടന്നു; പുതിയ ഭാരവാഹികളായി

> **Lead Summary:**  **കൊയിലാണ്ടി: **കര്‍ഷക തൊഴിലാളി യൂണിയന്‍ കാപ്പാട് മേഖലാ സമ്മേളനം നടന്നു. ജില്ലാ കമ്മറ്റി അംഗം എന്‍.സി. മുസ്തഫ ഉദ്ഘാടനം ചെയ്തു. പി.ടി. നാരായണി അധ്യക്ഷയായ സമ്മേളനത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ പി.കെ. പ്രസാദ് സ്വാഗതം പറഞ്ഞു.

## Article Content

 **കൊയിലാണ്ടി: **കര്‍ഷക തൊഴിലാളി യൂണിയന്‍ കാപ്പാട് മേഖലാ സമ്മേളനം നടന്നു. ജില്ലാ കമ്മറ്റി അംഗം എന്‍.സി. മുസ്തഫ ഉദ്ഘാടനം ചെയ്തു. പി.ടി. നാരായണി അധ്യക്ഷയായ സമ്മേളനത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ പി.കെ. പ്രസാദ് സ്വാഗതം പറഞ്ഞു.

മേഖലാ സെക്രട്ടറി പി.കെ. ഭാസ്‌കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി ഹരീന്ദ്രന്‍, ഗംഗാധരന്‍, എന്‍. ബിജീഷ്, സി.എം. ബാലഗോപാല്‍, രതീഷ് എന്നിവര്‍ സംസാരിച്ചു.

പ്രസിഡന്റ് പി.ടി. നാരായണി, വൈസ് പ്രസിഡന്റുമാരായി ഉണ്ണി കുന്നോല്‍, ശിവാനന്ദന്‍ ക്ലമന്‍സി, സെക്രട്ടറി പി. രാമകൃഷ്ണന്‍, ജോയന്റ് സെക്രട്ടറിമാരായി സബിത, ദേവി, ട്രഷറര്‍ പി.വി. ജയന്‍ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/137162/true-vision-koyilandy-agricultural-workers-union-kappad-region-conference-was-held)