---
title: "#thamarassery | പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു "
english_title: "The vein of the housewife's leg was severed by the rat bite"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/137186/the-vein-of-the-housewifes-leg-was-severed-by-the-rat-bite"
published_at: "2023-08-07T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0d769d85ff_peru_copy.jpg"
keywords: []
---

# #thamarassery | പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു 

> **Lead Summary:** **താമരശ്ശേരി: **പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു.

## Article Content

**താമരശ്ശേരി: **പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു.

താമരശ്ശേരി മിനി ബൈപ്പാസില്‍ എം.കെ ഫ്ളാറ്റില്‍ താമസിക്കുന്ന കണ്ണിരുപ്പില്‍ നിഷ (38) നാണ് കടിയേറ്റത്.

രാത്രി 10.30ഓടെ ഫ്ളാറ്റിന്റെ മുറ്റത്ത് സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കുമ്പോള്‍ ഓടിയെത്തിയ പെരുച്ചാഴി കാലില്‍ കടിക്കുകയായിരുന്നു.

ഉടനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ഞരമ്പ് അറ്റുപോയതിനാല്‍ സര്‍ജറി നടത്തേണ്ടതുണ്ട്.

രക്തസ്രാവം നിലച്ചതിന് ശേഷമേ സര്‍ജറി നടത്താന്‍ സാധിക്കുള്ളൂ എന്നാണ് ഡോക്ടര്‍ പറഞ്ഞത്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/137186/the-vein-of-the-housewifes-leg-was-severed-by-the-rat-bite)