---
title: "#koyilandy | കൊയിലാണ്ടി ഹാർബറിലെ ചതുപ്പിൽ നിന്നും മൃതദേഹം കണ്ടെത്തി ; മരിച്ചത് ഹാർബറിലെ തൊഴിലാളി"
english_title: "true vision koyilandy Body of middle-aged man found near Koyilady Harbour"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/137216/true-vision-koyilandy-body-of-middle-aged-man-found-near-koyilady-harbour"
published_at: "2023-08-07T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0ff325c413_koyilandy_death_Lg.jpg"
keywords: []
---

# #koyilandy | കൊയിലാണ്ടി ഹാർബറിലെ ചതുപ്പിൽ നിന്നും മൃതദേഹം കണ്ടെത്തി ; മരിച്ചത് ഹാർബറിലെ തൊഴിലാളി

> **Lead Summary:** കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിനു സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തി. ഇന്നു വൈകുന്നേരം ആറു മണിയോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. വാഴവളപ്പില്‍ അഭയനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിനു സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തി. ഇന്നു വൈകുന്നേരം ആറു മണിയോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. വാഴവളപ്പില്‍ അഭയനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊയിലാണ്ടി ഹാര്‍ബറിനു സമീപമുള്ള ചതുപ്പ് നിലത്തില്‍ നിന്നാണ് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കൊയിലാണ്ടി അഗ്‌നിരക്ഷാസേന കണ്ടെടുത്തത്. മൃതദേഹം കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിച്ചു.

പോലീസ് സംഭവ സ്ഥലത്ത് എത്തി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. ബിനീഷ്, ഇ.എം. നിധിപ്രസാദ്, കെ. ഷാജു, ഹോംഗാര്‍ഡ് രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/137216/true-vision-koyilandy-body-of-middle-aged-man-found-near-koyilady-harbour)