---
title: "#applicationsinvited | സംസ്‌കൃത സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു "
english_title: " Applications are invited for the vacancy of Finance Officer in Sanskrit University"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/137397/applications-are-invited-for-the-vacancy-of-finance-officer-in-sanskrit-university"
published_at: "2023-08-08T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1f72592199_prd_1_copy.jpg"
keywords: []
---

# #applicationsinvited | സംസ്‌കൃത സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

നാലുവര്‍ഷത്തേക്കാണ് നിയമനം. ശമ്പളംഃ യുജിസി സ്‌കെയിലില്‍ 1,44,200/ 2,18,200/.

യോഗ്യതഃ എ.സി.എ അല്ലെങ്കില്‍ എഫ്.സി.എ. അല്ലെങ്കില്‍ ഐ.സി. ഡബ്ല്യൂ.എ. യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.

സൂപ്പര്‍വൈസറി തസ്തികയില്‍ ഫിനാന്‍ഷ്യല്‍/അക്കൗണ്ട് മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും പ്രവര്‍ത്തിപരിയമുഉള്ള ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ ബിരുദാനന്തബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം.

പ്രായം 35ന് 45 നും ഇടയില്‍. നേരിട്ടുള്ള നിയമനമായിരിക്കും.

കേന്ദ്ര/സംസ്ഥാന/മറ്റ് സര്‍വീസുകളിലുള്ളവര്‍ക്ക് ഡെപ്യൂട്ടേഷനും അനുവദിക്കും.

ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in. സന്ദര്‍ശിക്കുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/137397/applications-are-invited-for-the-vacancy-of-finance-officer-in-sanskrit-university)