---
title: "#accident | കൊയിലാണ്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ ഇടിച്ചു തകര്‍ത്തു, ഒഴിവായിത് വന്‍ ദുരന്തം "
english_title: "true vision koyilandy car that went out of control at Koyilandy smashed the parked bikes "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/137544/true-vision-koyilandy-car-that-went-out-of-control-at-koyilandy-smashed-the-parked-bikes"
published_at: "2023-08-08T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d27ae88d3b1_accident_Lg.JPG"
keywords: []
---

# #accident | കൊയിലാണ്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ ഇടിച്ചു തകര്‍ത്തു, ഒഴിവായിത് വന്‍ ദുരന്തം 

> **Lead Summary:** **കൊയിലാണ്ടി:** നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ ഇടിച്ച് തകര്‍ത്തു. 11 ബൈക്കുകളാണ് തകര്‍ന്നത്. വൈകീട്ട് 6.45 ഓടെ ദേശീയ പാതയില്‍ താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടം ഉണ്ടായത്.

## Article Content

**കൊയിലാണ്ടി:** നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ ഇടിച്ച് തകര്‍ത്തു. 11 ബൈക്കുകളാണ് തകര്‍ന്നത്. വൈകീട്ട് 6.45 ഓടെ ദേശീയ പാതയില്‍ താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടം ഉണ്ടായത്.

കോഴിക്കോട് നിന്നും വടകരയിലേക്ക് പോവുകയായിരുന്ന കെഎല്‍ 18 9798 നമ്പര്‍ വാഗ്‌നര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നത്. പോലീസെത്തി കാര്‍ സ്റ്റേഷനിലെക്ക് മാറ്റി. നിരവധി പേര്‍ സഞ്ചരിക്കുന്ന ദേശീയ പാതയില്‍ വന്‍ അപകടമാണ് ഒഴിവാഴയത്.

ബൈക്കുകള്‍ ദേശീയ പാതയില്‍ പാര്‍ക്ക് ചെയ്യുന്നത് മാറ്റാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച സ്ഥലം ഇപ്പോള്‍ വെറുതെ കിടക്കുകയാണ് ആശുപത്രിയിലെക്കെത്തുന്നവരുടെ ബൈക്കുകള്‍ കോമ്പൗണ്ടിലെക്ക് മാറ്റാന്‍ നടപടി ഉണ്ടായാല്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ സാധിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/137544/true-vision-koyilandy-car-that-went-out-of-control-at-koyilandy-smashed-the-parked-bikes)