കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സൗഹൃദ ബഡ്സ് സ്‌കൂളില്‍ വാരാചരണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈ നടീല്‍ ഉത്സവം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ വീടുകളിലും പരിസരങ്ങളിലും സ്‌കൂള്‍ അങ്കണത്തിലും ഫലവൃക്ഷത്തൈ നട്ടു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ, മെമ്പര്‍ സെക്രട്ടറി വി. രമിത, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രശ്മിശ്രീ എന്നിവര്‍ സംസാരിച്ചു. സുരേഷ് സ്വാഗതവും പിടിഎ പ്രസിഡന്റ് ഗിരീഷ് നന്ദിയും പറഞ്ഞു.
പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് ഭിന്നശേഷി മേഖലയിലെ പ്രശ്‌നങ്ങള്‍ എത്തിക്കാന്‍ ക്യാമ്പയിന്‍ സഹായകമാവും. ഗൃഹസന്ദര്‍ശനം, കുടുംബ സംഗമം, സമാപന സമ്മേളനം ഉള്‍പ്പടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഉള്‍പ്പെടുന്നു.
Content Highlight: true vision koyilandy Buds week started by Koyilandy Municipality































.jpeg)










