---
title: "#balussery | പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍; ബാലുശ്ശേരി മണ്ഡലത്തില്‍ 11.8 കോടിയുടെ വികസന പദ്ധതികള്‍ "
english_title: "Fifteenth Finance Commission; 11.8 crore development projects in Balushery constituency"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/138128/fifteenth-finance-commission-118-crore-development-projects-in-balushery-constituency"
published_at: "2023-08-11T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5d3d69c0a9_balu_Lg.JPG"
keywords: []
---

# #balussery | പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍; ബാലുശ്ശേരി മണ്ഡലത്തില്‍ 11.8 കോടിയുടെ വികസന പദ്ധതികള്‍ 

> **Lead Summary:** **ബാലുശ്ശേരി:** പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് പ്രകാരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പരിരക്ഷക്കായി അനുവദിച്ച ഫണ്ടില്‍ ബാലുശ്ശേരി മണ്ഡലത്തിലെ 12 ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തും.

## Article Content

**ബാലുശ്ശേരി:** പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് പ്രകാരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പരിരക്ഷക്കായി അനുവദിച്ച ഫണ്ടില്‍ ബാലുശ്ശേരി മണ്ഡലത്തിലെ 12 ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തും.

ഉള്ളിയേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ 5.75കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തിയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത് അതിനായി ഈ സാമ്പത്തികവര്‍ഷത്തില്‍ 1.15 കോടി ആദ്യ ഗഡുവായി അനുവദിച്ചിട്ടുണ്ട്.പഴയ കെട്ടിടങ്ങള്‍ പലതും സൗകര്യമില്ലാത്തതും, കാലപ്പഴക്കമുള്ളതുമാണ്.

ഇതിനെ തുടര്‍ന്നാണ് പുതിയ ഉജഞ തെയ്യാറാക്കി ഫണ്ട് ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകളിലേക്ക് സമര്‍പ്പിച്ചത്. . ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റ പ്രത്യേക ഇടപെടലുകളാണ് ഉള്ളിയേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റ ഉജഞ സമയബന്ധി തമായി നമുക്ക് സമര്‍പ്പിക്കാന്‍ സാധിച്ചത് കായണ്ണ പഞ്ചായത്തിലെ കായണ്ണ എച്ച്. ഡബ്ലിയു. സി,, ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ കക്കഞ്ചേരി, കുന്നത്തറ, ഒറവില്‍ എച്ച്. ഡബ്ലിയു.സി ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ഏകരൂല്‍, ഇയ്യാട്, കരുമല, കരിയാത്തന്‍ കാവ് എച്ച്. ഡബ്ലിയു.സി സെന്ററുകള്‍, പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കുറുമ്പൊയില്‍, പനങ്ങാട് എച്ച്. ഡബ്ലിയു.സി സെന്ററുകള്‍, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ എരപ്പാ തോട് എച്ച്. ഡബ്ലിയു.സി. എന്നിവ 55 ലക്ഷം രൂപ ചിലവഴിച്ചു പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും.

ഗ്രാമപഞ്ചായത്തുകള്‍ നിരംന്തരമായി സബ്സെന്ററുകള്‍ നവീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതികളായി കണക്കാക്കി നിലവില്‍ അനുവദിച്ച തുകയുടെ പ്രവര്‍ത്തി നടപടികള്‍ വേഗത്തില്‍ ആരംഭിക്കേണ്ടതാണെന്ന് എംഎല്‍എ അഡ്വ.കെ.എം. സച്ചിന്‍ദേവ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/138128/fifteenth-finance-commission-118-crore-development-projects-in-balushery-constituency)