---
title: "#ulliyeri | ആതുര സേവനത്തിലേക്ക് ഉള്ളിയേരി എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും "
english_title: "Students of Ullieri AUP School also joined the service"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/138247/students-of-ullieri-aup-school-also-joined-the-service"
published_at: "2023-08-11T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d6444beb814_jrc_LG.jpg"
keywords: []
---

# #ulliyeri | ആതുര സേവനത്തിലേക്ക് ഉള്ളിയേരി എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും 

> **Lead Summary:** **ഉള്ളിയേരി: **പഠനമെന്നാല്‍ പരീക്ഷയ്ക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന ധാരണ നമുക്കൊക്കെ ഉണ്ട്. എന്നാല്‍ ഉള്ളിയേരി എയുപി സ്‌കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളും, ജെആര്‍സി യൂണിറ്റും പഠനത്തോടൊപ്പം സാന്ത്വനം പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയാവുകയാണ്.

## Article Content

**ഉള്ളിയേരി: **പഠനമെന്നാല്‍ പരീക്ഷയ്ക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന ധാരണ നമുക്കൊക്കെ ഉണ്ട്. എന്നാല്‍ ഉള്ളിയേരി എയുപി സ്‌കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളും, ജെആര്‍സി യൂണിറ്റും പഠനത്തോടൊപ്പം സാന്ത്വനം പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയാവുകയാണ്.

ഉള്ളിയേരി സിഎച്ച്‌സിയില്‍ ഗുളികകള്‍ നല്‍കാനുള്ള പേപ്പര്‍ കവറുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ് കുട്ടികള്‍. ഉള്ളിയേരി സിഎച്ച്‌സിയില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി സീഡ് അംഗങ്ങളായ കുട്ടികളും, ജെആര്‍സി അംഗങ്ങളും നിര്‍മ്മിച്ച ഗുളിക പാക്കറ്റ് മെഡിക്കല്‍ ഓഫീസര്‍ വിന്‍സന്റ് ജോര്‍ജിന് അഞ്ചാം വാര്‍ഡ് മെമ്പര്‍ ഷൈനി പട്ടാങ്കോട്ട് കൈമാറി.

പിടിഎ പ്രസിഡന്റ് എന്‍.പി. ഗിരീഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ. മുരളീധരന്‍, ജെഎച്ച്‌ഐ സുജിത്ത് കുമാര്‍, കെ.വി. ബ്രജേഷ് കുമാര്‍, ചാലില്‍ മണി, വി.വി. സബീന, എംപിടിഎ ചെയര്‍പേഴ്‌സണ്‍ സല്‍മ നൗഫല്‍, സി.പി. സുനി, ഷിജു കൂമുള്ളി, ഫാത്തിമ ഫഹ്‌മിത, ഷഫ്‌സിന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/138247/students-of-ullieri-aup-school-also-joined-the-service)