ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി
Dec 1, 2021 04:09 PM | By Balussery Editor

 അവിടനല്ലൂര്‍: ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ സംസ്ഥാന തല മത്സരത്തിലേക്ക് അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ രണ്ട് ടീമുകള്‍ യോഗ്യത നേടി. രണ്ടു പ്രൊജക്ടുകളും ഡിസംബര്‍ നാലാം തീയതി നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ അവതരിപ്പിക്കും.

പി.എം. ഹരിനന്ദന, എസ്.ജെ. ദേവനന്ദ എന്നീ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിനികളും ഫെബിന്‍ മിര്‍ഷാദ്, എസ്.വി. ജിതാനന്ദ് എന്നീ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികളുമാണ് യോഗ്യത നേടിയത്. ഇത്തിള്‍ കണ്ണിയുടെ വളര്‍ച്ച മൂലം അവിടനല്ലൂര്‍ പ്രദേശത്തെ മാവുകളുടെ ഉല്പാദനശേഷിയില്‍ ഉണ്ടായ കുറവിനെ പറ്റിയുള്ള സമഗ്രപഠനം ആണ് പി.എം. ഹരിനന്ദന, എസ്.ജെ. ദേവനന്ദ എന്നിവരടങ്ങിയ ടീം പഠനം നടത്തിയത്.

പൂനത്ത് പ്രദേശത്തെ കനാല്‍ സംവിധാനത്തിലുള്ള തകരാറുകളും അതിന്റെ പരിഹാരമാര്‍ഗ്ഗങ്ങളും ആണ് ഫെബിന്‍ മിര്‍ഷാദ,് ജിതാനന്ദ് എന്നിവരടങ്ങിയ ടീം പഠനം നടത്തിയത്. ഹയര്‍സെക്കന്‍ഡറി വിഭാഗം കെമിസ്ട്രി അധ്യാപികയായ ടി.സി. ഷീനയാണ് രണ്ട് പ്രൊജക്റ്റിന്റെയും ഗൈഡ്.

National Child Science Congress qualified for the state level competition

Next TV

Related Stories
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
 തയ്യല്‍ മെഷീന്‍ വിതരണം

Apr 16, 2024 10:22 PM

തയ്യല്‍ മെഷീന്‍ വിതരണം

കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ജനശ്രീ കോട്ടൂര്‍ മണ്ഡലം...

Read More >>
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
യുഡിഎഫ് വനിതാസംഗമം നടത്തി

Apr 12, 2024 09:44 PM

യുഡിഎഫ് വനിതാസംഗമം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം...

Read More >>
എം.കെ. രാഘവന്‍ പര്യടനം നടത്തി

Apr 10, 2024 07:07 PM

എം.കെ. രാഘവന്‍ പര്യടനം നടത്തി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ബാലുശ്ശേരി...

Read More >>