---
title: "#koyilandy | മഴയാത്ര 2023 'മഴ നനയാം പ്രകൃതിയെ അറിയാം'; പ്രകൃതി ദര്‍ശന യാത്രയില്‍ ബാലസഭയിലെ കുരുന്നുകള്‍ "
english_title: "true vision koyilandy Mazhyatra 2023 'Knows nature by getting wet by rain'; Children of Balasabha on nature tour"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/138602/true-vision-koyilandy-mazhyatra-2023-knows-nature-by-getting-wet-by-rain-children-of-balasabha-on-nature-tour"
published_at: "2023-08-13T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8823d62520_mazhayathra_LG.JPG"
keywords: []
---

# #koyilandy | മഴയാത്ര 2023 'മഴ നനയാം പ്രകൃതിയെ അറിയാം'; പ്രകൃതി ദര്‍ശന യാത്രയില്‍ ബാലസഭയിലെ കുരുന്നുകള്‍ 

> **Lead Summary:** **കൊയിലാണ്ടി: **മഴയാത്രയുമായി കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി. 'മഴ നനയാം പ്രകൃതിയെ അറിയാം' എന്ന പ്രകൃതി ദര്‍ശന യാത്രയില്‍ കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ ബാലസഭയിലെ കുരുന്നുകള്‍ പങ്കെടുത്തു.

## Article Content

**കൊയിലാണ്ടി: **മഴയാത്രയുമായി കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി. 'മഴ നനയാം പ്രകൃതിയെ അറിയാം' എന്ന പ്രകൃതി ദര്‍ശന യാത്രയില്‍ കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ ബാലസഭയിലെ കുരുന്നുകള്‍ പങ്കെടുത്തു.

നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു ഫ്‌ലാഗ് ഓഫ് ചെയ്തു യാത്ര ആരംഭിച്ചു. സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ കെ.കെ. വിബിന അധ്യക്ഷയായി. കൗണ്‍സിലര്‍ രജീഷ് വെങ്ങളത്ത് കണ്ടി, സിഡിഎസ് വൈസ് ചെയര്‍ പേഴ്‌സണ്‍ മാരായ ആരിഫ, സുധിന എന്നിവര്‍ സംസാരിച്ചു.

മെമ്പര്‍ സെക്രട്ടറി വി. രമിത സ്വാഗതം പറഞ്ഞു. 38 കുട്ടികളും 16 മുതിര്‍ന്നവരും മറ്റു ജില്ലകളിലെ കൂട്ടുകാര്‍ക്കൊപ്പം താമരശ്ശേരി ചുരത്തില്‍ നടന്ന മഴ യാത്രയില്‍ പങ്കു ചേര്‍ന്നു. അതിനു ശേഷം തുഷാരഗിരി എക്കോ ടൂറിസ്റ്റ് കേന്ദ്രം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/138602/true-vision-koyilandy-mazhyatra-2023-knows-nature-by-getting-wet-by-rain-children-of-balasabha-on-nature-tour)