---
title: "#koyilandy | വര്‍ണ്ണാഭമായ അന്തരീക്ഷത്തില്‍ പന്തലായനി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രഥമ സ്റ്റുഡന്റ്‌സ് കാഡറ്റുകളുടെ പാസ്സിങ്ങ് പരേഡ് "
english_title: "true vision koyilandy Passing parade of Pratham students cadets at Pantalayani Govt Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/138610/true-vision-koyilandy-passing-parade-of-pratham-students-cadets-at-pantalayani-govt-higher-secondary-school"
published_at: "2023-08-13T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8885592acb_spc_LG.JPG"
keywords: []
---

# #koyilandy | വര്‍ണ്ണാഭമായ അന്തരീക്ഷത്തില്‍ പന്തലായനി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രഥമ സ്റ്റുഡന്റ്‌സ് കാഡറ്റുകളുടെ പാസ്സിങ്ങ് പരേഡ് 

> **Lead Summary:** **കൊയിലാണ്ടി: **പന്തലായനി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രഥമ സ്റ്റുഡന്റ്‌സ് കാഡറ്റുകളുടെ പാസ്സിങ്ങ് പരേഡ് ഔട്ട് നടന്നു. വന്‍ ജനാവലികളുടെ സാന്നിധ്യത്തില്‍ വര്‍ണ്ണശബളമായ ഉത്സവാന്തരീക്ഷത്തില്‍ നടന്ന പരേഡില്‍ എംഎല്‍എ കാനത്തില്‍ ജമീല മുഖ്യാതിഥിയായി.

## Article Content

**കൊയിലാണ്ടി: **പന്തലായനി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രഥമ സ്റ്റുഡന്റ്‌സ് കാഡറ്റുകളുടെ പാസ്സിങ്ങ് പരേഡ് ഔട്ട് നടന്നു. വന്‍ ജനാവലികളുടെ സാന്നിധ്യത്തില്‍ വര്‍ണ്ണശബളമായ ഉത്സവാന്തരീക്ഷത്തില്‍ നടന്ന പരേഡില്‍ എംഎല്‍എ കാനത്തില്‍ ജമീല മുഖ്യാതിഥിയായി.

പരിശീലനം പൂര്‍ത്തിയാക്കിയ 42 കാഡറ്റുകളാണ് പരേഡില്‍ പങ്കെടുത്തത്. കാനത്തില്‍ ജമീല കാഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. മികച്ച കാഡറ്റുകള്‍ക്കുള്ള പുരസ്‌കാര വിതരണവും പരിപാടിയില്‍ നടന്നു.

നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, പൊലീസ് എസ്‌ഐ വി. അനീഷ്, കൗണ്‍സിലര്‍ പ്രജിഷ, പിടിഎ പ്രസിഡന്റ് സുരേഷ് ബാബു, പ്രിന്‍സിപ്പല്‍ എ.പി. പ്രബീത്, പ്രധാനാധ്യാപിക എം.കെ. ഗീത, എസ്പിസി, പിടിഎ പ്രസിഡന്റ് മണി, സ്റ്റാഫ് സെക്രട്ടറി ശ്രീജ എന്നിവര്‍ സന്നിഹിതരായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരായ ബിജീഷ്, മണികണ്ഡന്‍, രാഗി, യൂണിറ്റ് ചാര്‍ജ്ജുള്ള അധ്യാപകരായ ജെറോം ഫെര്‍ണാണ്ടസ്, കെ.എം. റീന എന്നിവര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/138610/true-vision-koyilandy-passing-parade-of-pratham-students-cadets-at-pantalayani-govt-higher-secondary-school)