---
title: "#athooli | ലഹരിയില്ലാത്ത പുലരി; ലഹരി വിരുദ്ധ ജ്വാലയുടെ ഭാഗമായി ജ്വാല തെളിയിച്ച് ജനശ്രീ ജില്ലാ കമ്മിറ്റി"
english_title: "true vision koyilandy Janashree district committee proved the flame as part of the anti-drug campaign"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/139083/true-vision-koyilandy-janashree-district-committee-proved-the-flame-as-part-of-the-anti-drug-campaign"
published_at: "2023-08-15T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db0bc34618a_jwala_LG.JPG"
keywords: []
---

# #athooli | ലഹരിയില്ലാത്ത പുലരി; ലഹരി വിരുദ്ധ ജ്വാലയുടെ ഭാഗമായി ജ്വാല തെളിയിച്ച് ജനശ്രീ ജില്ലാ കമ്മിറ്റി

> **Lead Summary:** **അത്തോളി: **ജനശ്രീ ജില്ലാ കമ്മിറ്റി നടത്തുന്ന ലഹരിയില്ലാത്ത പുലരി ഗൃഹസദസിന്റ പ്രചരണാര്‍ഥം ജില്ലയിലുടനീളം നടക്കുന്ന ലഹരി വിരുദ്ധ ജ്വാലയുടെ ഭാഗമായി ദീപം തെളിയിച്ചു. അത്തോളി കോതങ്കല്‍ സ്‌നേഹതീരം ജനശ്രീ സംഘത്തില്‍ സംസ്ഥാന സമിതി അംഗം സുനില്‍ കൊളക്കാട് ജ്വാല തെളിയിച്ചു.

## Article Content

**അത്തോളി: **ജനശ്രീ ജില്ലാ കമ്മിറ്റി നടത്തുന്ന ലഹരിയില്ലാത്ത പുലരി ഗൃഹസദസിന്റ പ്രചരണാര്‍ഥം ജില്ലയിലുടനീളം നടക്കുന്ന ലഹരി വിരുദ്ധ ജ്വാലയുടെ ഭാഗമായി ദീപം തെളിയിച്ചു. അത്തോളി കോതങ്കല്‍ സ്‌നേഹതീരം ജനശ്രീ സംഘത്തില്‍ സംസ്ഥാന സമിതി അംഗം സുനില്‍ കൊളക്കാട് ജ്വാല തെളിയിച്ചു.

സംഘം ചെയര്‍ മാന്‍ കെ.പി. ഹരിദാസന്‍, സത്യഭാമ കിഴക്കേക്കര എന്നിവര്‍ നേതൃത്വം നല്‍കി. ആഗസ്റ്റ് 20 നാണ് ഗൃഹസദസ് നടക്കുക. ജില്ലയില്‍ 1000 ഗൃഹസദസുകള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/139083/true-vision-koyilandy-janashree-district-committee-proved-the-flame-as-part-of-the-anti-drug-campaign)