---
title: "കൂട്ടാലിട പോസ്റ്റോഫീസിന് മുന്നില്‍  സിഐടിയു പ്രതിഷേധ സമരം പ്രതിഷേധം സംഘടിപ്പിച്ചു "
english_title: "citu proteset in  kottalita POst office "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/140002/citu-proteset-in-kottalita-post-office"
published_at: "2023-08-18T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df5b9fdeb72_citu_koottalta.jpg"
keywords: []
---

# കൂട്ടാലിട പോസ്റ്റോഫീസിന് മുന്നില്‍  സിഐടിയു പ്രതിഷേധ സമരം പ്രതിഷേധം സംഘടിപ്പിച്ചു 

> **Lead Summary:** കൂട്ടാലിട: സിഐടിയു നേതൃത്വത്തില്‍ കൂട്ടാലിട പോസ്റ്റോഫീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കേരളാ സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡണ്ടും ടെക്‌സ് ഫെഡ് ചെയര്‍മാനുമായ പി.കെ.മുകുന്ദന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

കൂട്ടാലിട: സിഐടിയു നേതൃത്വത്തില്‍ കൂട്ടാലിട പോസ്റ്റോഫീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കേരളാ സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡണ്ടും ടെക്‌സ് ഫെഡ് ചെയര്‍മാനുമായ പി.കെ.മുകുന്ദന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രകാശന്‍ അദ്ധ്യഷത വഹിച്ചു. സി.വിജയന്‍ , പി വി ജയന്‍ , കെ.വി വിജയന്‍ ,ഷൈജു അരയന്‍ മാടന്‍ എന്നിവര്‍ സംസാരിച്ചു.

നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ശക്തിപ്പെടുത്തി ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യണമെന്നും. ക്ഷേമ നിധി ബോര്‍ഡുകളിലായുള്ള പണം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വഴി നല്കുന്നതിന് കേന്ദ്രം തയ്യാറാവണമെന്നും, സ്ത്രീ തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം 55 ആയി കുറയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/140002/citu-proteset-in-kottalita-post-office)