---
title: "#work shop |മഞ്ഞപ്പുഴ - രാമന്‍ പുഴ വികസന പദ്ധതി;  ശില്‍പ്പശാല സംഘടിപ്പിച്ചു"
english_title: "raman river project work shop "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/140202/raman-river-project-work-shop"
published_at: "2023-08-19T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e06e9a38b5c_work_shop.jpg"
keywords: []
---

# #work shop |മഞ്ഞപ്പുഴ - രാമന്‍ പുഴ വികസന പദ്ധതി;  ശില്‍പ്പശാല സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി: **മഞ്ഞപ്പുഴ-രാമന്‍ പുഴ പുനരുജ്ജീവന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ഗ്രാമ പഞ്ചായത്തില്‍ ശില്പശാല സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി: **മഞ്ഞപ്പുഴ-രാമന്‍ പുഴ പുനരുജ്ജീവന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ഗ്രാമ പഞ്ചായത്തില്‍ ശില്പശാല സംഘടിപ്പിച്ചു.

ഇതോടു അനുബന്ധിച്ച് മറ്റു പഞ്ചായത്തുകളിലും ശില്പശാല നടന്നു വരികയാണ്. ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ ശില്പശാല ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് ഉത്ഘാടനം ചെയ്തു.

വിശദമായ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കുശേഷം പഞ്ചായത്തിലെ വികസന സാധ്യതകള്‍ ശില്പശാലയില്‍ അവതരിപ്പിച്ചു. പനങ്ങാട്, നടുവണ്ണൂര്‍ പഞ്ചായത്തുകളിലെ ശില്പശാല നേരത്തെ നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/140202/raman-river-project-work-shop)