---
title: "#FOOD KIT|  അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു "
english_title: "Food kit distribution Unnikulam Grama panchayath"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/140246/food-kit-distribution-unnikulam-grama-panchayath"
published_at: "2023-08-19T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e09129c32fb_food_kity.jpg"
keywords: []
---

# #FOOD KIT|  അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു 

> **Lead Summary:** **ബാലുശ്ശേരി: **ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്രര്‍ക്കായി ഭക്ഷ്യസാധന കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ നിര്‍വഹിച്ചു.

## Article Content

**ബാലുശ്ശേരി: **ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്രര്‍ക്കായി ഭക്ഷ്യസാധന കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ നിര്‍വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.കെ അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിച്ചു ചിറക്കല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീധരന്‍ മലയില്‍, കാഞ്ചന രാജന്‍, റീന പ്രകാശ്, ഒ.എം ശശീന്ദ്രന്‍, ടി.കെ റീന, ഹയറുന്നിസ റഹീം, സുബൈദ തോട്ടത്തില്‍, സിഡിഎസ് വൈസ് ചെയര്‍മാന്‍ ദീപാജ്ഞലി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/140246/food-kit-distribution-unnikulam-grama-panchayath)