---
title: "#REvenue Suevey| മഞ്ഞമ്പ്ര  മലയില്‍ ശ്മശാനഭൂമി സര്‍വ്വേ തുടങ്ങി"
english_title: "revenue Survey at manjabra  mala "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/140287/revenue-survey-at-manjabra-mala"
published_at: "2023-08-19T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0b3776b0e6_survey_team.jpg"
keywords: []
---

# #REvenue Suevey| മഞ്ഞമ്പ്ര  മലയില്‍ ശ്മശാനഭൂമി സര്‍വ്വേ തുടങ്ങി

> **Lead Summary:** **എകരൂല്‍:** സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി 'കരുതലും കൈത്താങ്ങും' പദ്ധതിയില്‍ താമരശ്ശേരി താലൂക്ക് തല അദാലത്തില്‍ നല്‍കിയ അപേക്ഷപ്രകാരം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 23-ാം വാര്‍ഡിലെ മഞ്ഞമ്പ്രമല പട്ടികജാതി ശ്മശാനഭൂമിയില്‍ സര്‍വ്വേ നടപടി തുടങ്ങി.

## Article Content

**എകരൂല്‍:** സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി 'കരുതലും കൈത്താങ്ങും' പദ്ധതിയില്‍ താമരശ്ശേരി താലൂക്ക് തല അദാലത്തില്‍ നല്‍കിയ അപേക്ഷപ്രകാരം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 23-ാം വാര്‍ഡിലെ മഞ്ഞമ്പ്രമല പട്ടികജാതി ശ്മശാനഭൂമിയില്‍ സര്‍വ്വേ നടപടി തുടങ്ങി.

നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ശ്മശാനഭൂമിക്ക് കൃത്യമായ രേഖകളില്ലാത്തതിനാല്‍ സര്‍ക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നവീകരണം നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

സര്‍വ്വേ നടപടികളില്‍ വില്ലേജ് ഓഫീസര്‍, താലൂക്ക് സര്‍വേയര്‍ എന്നിവര്‍ക്കൊപ്പം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. നിജില്‍രാജ്, വാര്‍ഡംഗങ്ങളായ നളിനി മുച്ചിലോട്ട്, വിപിന്‍ എന്നിവരും നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/140287/revenue-survey-at-manjabra-mala)