---
title: "കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം പെലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് ബസ് ഉടമ"
english_title: "Stolen gold jewelery at police station Assigned by the bus owner"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/140701/stolen-gold-jewelery-at-police-station-assigned-by-the-bus-owner"
published_at: "2023-08-21T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e30d54206d0_shimna_.jpg"
keywords: []
---

# കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം പെലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് ബസ് ഉടമ

> **Lead Summary:** **താമരശ്ശേരി: **താമരശ്ശേരി കോരങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂളിനു മുന്നില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ വെച്ച് ഏറ്റുവാങ്ങി.

## Article Content

**താമരശ്ശേരി: **താമരശ്ശേരി കോരങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂളിനു മുന്നില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ വെച്ച് ഏറ്റുവാങ്ങി.

കഴിഞ്ഞ ദിവസം സ്‌കൂളിന് മുന്നില്‍ വെച്ച് തവക്കല്‍ ബസ്സ് ഉടമ ശ്രീജിത്തിനാണ് ആഭരണം കളഞ്ഞുകിട്ടിയത്. തന്റെ മകളെയും കൊണ്ട് സ്‌കൂളില്‍ എത്തിയ അവസരത്തിലായിരുന്നു സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയത്.

ശ്രീജിത്ത് ഉടനെ താമരശ്ശേരി ട്രാഫിക് പോലീസില്‍ ഏല്‍പ്പിച്ചു. സ്വര്‍ണ്ണാഭരണത്തിന്റെ ഉടമയായ കോരങ്ങാട് സ്വദേശിനി ഷിംന താമരശേരി പോലീസ് സ്റ്റേഷനില്‍ എത്തി ശ്രീജിത്തിന്റെ സാന്നിദ്ധ്യത്തില്‍ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/140701/stolen-gold-jewelery-at-police-station-assigned-by-the-bus-owner)