---
title: "#AWARENESS  PROGRAMME| 'മാറുന്ന ബാല്യം,  ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "AWARENESS  PROGRAMME AT NMENDA "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/140783/awareness-programme-at-nmenda"
published_at: "2023-08-21T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e349ebea488_KRISHNA_VENI.jpg"
keywords: []
---

# #AWARENESS  PROGRAMME| 'മാറുന്ന ബാല്യം,  ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **നന്മണ്ട:** എഴുകുളം എ യു പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി 'മാറുന്ന ബാല്യം' എന്ന വിഷയത്തില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസ് നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു .

## Article Content

**നന്മണ്ട:** എഴുകുളം എ യു പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി 'മാറുന്ന ബാല്യം' എന്ന വിഷയത്തില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസ് നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു .

ഇന്നത്തെ സാഹചര്യത്തില്‍ കുട്ടികള്‍ നേരിടുന്ന വിവിധ മാനസിക - ശാരീരിക പ്രശ്‌നങ്ങളും വെല്ലുവിളികളും ചര്‍ച്ചാ വിഷയമായി - ഐസിഡിഎസ് ചേളന്നൂരിലെ പാരന്റിങ് ക്ലിനിക്ക് ഫെസിലിറ്റേറ്റര്‍ പി.രമ്യശ്രീ , ഐസിഡിഎസ്‌വിമന്‍ ഫെസിലിറ്റേറ്റര്‍ ശ്രീമതി: കെ.പി ശശികല എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

ക്ലാസുകളില്‍ രക്ഷിതാക്കളുടെ വിവിധ സംശയങ്ങള്‍ക്ക് ഫെസിലിറ്റേറ്റര്‍മാര്‍ മറുപടി നല്‍കി . പി.ടി.എ പ്രസിഡന്റ് ശ്രീ: വഹീദലി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ - ഇന്‍- ചാര്‍ജ് ഇ.ഗിരീഷ് കുമാര്‍ , കെ.സതീഷ്ബാബു , കെ .പി പ്രശാന്ത് , എന്നിവര്‍ സംസാരിച്ചു. ജാഗ്രതാ സമിതി കണ്‍വീനര്‍ സാഹിറ പി.കെ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/140783/awareness-programme-at-nmenda)