---
title: "ബാലുശ്ശേരി ടൗണില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു"
english_title: "In Balussery Town, a drinking water pipe bursts and water goes to waste"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/14090/in-balussery-town-a-drinking-water-pipe-bursts-and-water-goes-to-waste"
published_at: "2021-12-02T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8d8e846272_w.JPG"
keywords: []
---

# ബാലുശ്ശേരി ടൗണില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

> **Lead Summary:** ** ബാലുശ്ശേരി**: ബാലുശ്ശേരി ടൗണില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഏറേ കാലങ്ങളായുള്ള ബാലുശ്ശേരി ടൗണിലെ കുടിവെള്ള പൈപ്പിന്റെ ഈ അവസ്ഥയില്‍ അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

## Article Content

** ബാലുശ്ശേരി**: ബാലുശ്ശേരി ടൗണില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഏറേ കാലങ്ങളായുള്ള ബാലുശ്ശേരി ടൗണിലെ കുടിവെള്ള പൈപ്പിന്റെ ഈ അവസ്ഥയില്‍ അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

ഇതുമൂലമുണ്ടകുന്ന വെള്ളക്കെട്ട് മൂലം കാല്‍നടയാത്രക്കാരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുന്നു. നിരന്തരമായുണ്ടാകുന്ന വെള്ളക്കെട്ട് മൂലം റോഡിന്റെ അവസ്ഥയും വളരെ ശോചനീയമാണ്.

നിരന്തരമായുണ്ടകുന്ന വെള്ളക്കെട്ട് മൂലം ഇതുവഴിയുള്ള ഗതാഗതം യാത്രക്കാര്‍ക്ക് ഏറെ ക്ലേശകരമായിത്തീര്‍ന്നിരിക്കുന്നു. അധികാരികളുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും പൊതുജനങ്ങളും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/14090/in-balussery-town-a-drinking-water-pipe-bursts-and-water-goes-to-waste)