---
title: "#SMASTHA| സമസ്ത ആദര്‍ശ സമ്മേളനം വിജയപ്പിക്കണമെന്ന്  എസ്.വൈ.എസ്"
english_title: "Samstha Conference in Naduvannur "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/140984/samstha-conference-in-naduvannur"
published_at: "2023-08-22T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e45dcee5e40_sys_photo.jpg"
keywords: []
---

# #SMASTHA| സമസ്ത ആദര്‍ശ സമ്മേളനം വിജയപ്പിക്കണമെന്ന്  എസ്.വൈ.എസ്

> **Lead Summary:** **നടുവണ്ണൂര്‍: **എസ്.വൈ.എസ്. നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി നാളെ ബുധനാഴ്ച സംഘടിപ്പിക്കുന്ന സമസ്ത ആദര്‍ശ സമ്മേളനം വന്‍ വിജയമാക്കുമെന്ന് വെങ്ങളത്ത് കണ്ടി ശാഖ എസ്.വൈ.എസ്. കമ്മിറ്റി യോഗം തീരുമാനിച്ചു.

## Article Content

**നടുവണ്ണൂര്‍: **എസ്.വൈ.എസ്. നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി നാളെ ബുധനാഴ്ച സംഘടിപ്പിക്കുന്ന സമസ്ത ആദര്‍ശ സമ്മേളനം വന്‍ വിജയമാക്കുമെന്ന് വെങ്ങളത്ത് കണ്ടി ശാഖ എസ്.വൈ.എസ്. കമ്മിറ്റി യോഗം തീരുമാനിച്ചു.

യോഗം മഹല്ല് ഖത്തീബ് മുഹമ്മദ് ശാഫി ബാഖവി ഉദ്ഘാടനം ചെയ്തു. മഹല്ല് ഉപാധ്യക്ഷന്‍ കുഞ്ഞിബ്രാഹിം മക്കാട്ട് അധ്യക്ഷനായി. കോയ ദാരിമി, ബഷീര്‍ കുന്നുമ്മല്‍, സി.എം.ഉമ്മര്‍കോയ, കെ.ടി.കെ. റഷീദ്, പി. ബഷീര്‍, സി.പി. അയ്യൂബ്,കെ.വി. കോയ , സി.എം. മൊയ്തീന്‍, കെ.എം.ഹംസ, ടി.ആബിദ്, സംസാരിച്ചു.

ഭാരവാഹികളായി കെ. അബ്ദുള്‍ കാദര്‍ (പ്രസിഡന്റ്) , പി. ബഷീര്‍, ടി. ബഷീര്‍(വൈസ് പ്രസിഡന്റുമാര്‍ ), മുസ്ഥഫകോറോത്ത്(ജന:സെക്രട്ടറി),സി.പി. അയ്യൂബ്, പി.എന്‍ ഉമ്മര്‍കോയ ജോ: സെക്രട്ടറിമാര്‍ അലി പുത്തൂര് ( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/140984/samstha-conference-in-naduvannur)