---
title: "#STU PROTESET| വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം:  അഹമ്മദ് കുട്ടി ഉണ്ണിക്കുളം"
english_title: "STU PROTESET IN ULLIYERI "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/140996/stu-proteset-in-ulliyeri"
published_at: "2023-08-22T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e46d237db0a_Ahammed_.jpg"
keywords: []
---

# #STU PROTESET| വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം:  അഹമ്മദ് കുട്ടി ഉണ്ണിക്കുളം

> **Lead Summary:** **ഉള്ളിയേരി : **വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് എസ് ടി യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം പറഞ്ഞു.

## Article Content

**ഉള്ളിയേരി : **വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് എസ് ടി യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം പറഞ്ഞു.

സേവന കേന്ദ്രങ്ങളില്‍ സബ്‌സിഡി നിരക്കില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ മുസ്‌ലിം ലീഗ് ഉള്ളിയേരിയില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി പി കോയ നാറാത്ത് അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം ലീഗ് ട്രഷറര്‍ ലതീഫ് നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി.റ റഹിം എടത്തില്‍, അബു ഹാജി പാറക്കല്‍,നജീബ് കക്കഞ്ചേരി, ഷഫീഖ് മാമ്പൊയില്‍, പി എം മുഹമ്മദലി, അബു എക്കാലുള്ളതില്‍,സുബീര്‍ മാമ്പൊയില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/140996/stu-proteset-in-ulliyeri)