---
title: "#Chendu malli| ഓണത്തിന് പൂക്കളമൊരുക്കാന്‍  കായണ്ണയിലെ ചെണ്ടുമല്ലി പൂക്കളും"
english_title: "Chendu malli Flowers in kayanna"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141013/chendu-malli-flowers-in-kayanna"
published_at: "2023-08-22T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e47256a83c3_sachin_dev_mla.jpg"
keywords: []
---

# #Chendu malli| ഓണത്തിന് പൂക്കളമൊരുക്കാന്‍  കായണ്ണയിലെ ചെണ്ടുമല്ലി പൂക്കളും

> **Lead Summary:** **ബാലുശ്ശേരി:** ഓണത്തിന് പൂക്കളമൊരുക്കാന്‍ കായണ്ണയില്‍ നിന്നുള്ള ചെണ്ടുമല്ലി പൂക്കളും. പൂ കൃഷിയുടെ വിളവെടുപ്പ് കെ.എം സച്ചിന്‍ദേവ് എം.എല്‍.എ നിര്‍വഹിച്ചു. 2023- 24 വാര്‍ഷിക പദ്ധതിയിലൂടെ കുടുംബശ്രീകള്‍ വഴി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂകൃഷി തുടങ്ങിയത്. കൃഷിഭവന്‍ മുഖേന ലഭിച്ച 35000 ഹൈബ്രിഡ് തൈകളാണ് കൃഷിക്കായി നട്ടുപിടിപ്പിച്ചത്.

## Article Content

**ബാലുശ്ശേരി:** ഓണത്തിന് പൂക്കളമൊരുക്കാന്‍ കായണ്ണയില്‍ നിന്നുള്ള ചെണ്ടുമല്ലി പൂക്കളും. പൂ കൃഷിയുടെ വിളവെടുപ്പ് കെ.എം സച്ചിന്‍ദേവ് എം.എല്‍.എ നിര്‍വഹിച്ചു. 2023- 24 വാര്‍ഷിക പദ്ധതിയിലൂടെ കുടുംബശ്രീകള്‍ വഴി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂകൃഷി തുടങ്ങിയത്. കൃഷിഭവന്‍ മുഖേന ലഭിച്ച 35000 ഹൈബ്രിഡ് തൈകളാണ് കൃഷിക്കായി നട്ടുപിടിപ്പിച്ചത്.

പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പത്ത് ഏക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തത്. കുടുംബശ്രീ അംഗങ്ങള്‍ കര്‍ഷക കൂട്ടായ്മയിലൂടെയാണ് പഞ്ചായത്തിലെ 13 വാര്‍ഡുകളിലും ചെണ്ടുമല്ലി കൃഷി നടത്തിയത്. ഒരു ഗ്രൂപ്പിന് 320 തൈകളായിരുന്നു വിതരണം ചെയ്തത്. കായണ്ണ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണചന്തയാണ് മുഖ്യ വിപണന കേന്ദ്രം. പേരാമ്പ്രയിലും സമീപ പഞ്ചായത്തുകളിലും പൂക്കള്‍ വിതരണത്തിനായി വിപണിയിലെത്തിക്കും.

ഓറഞ്ച് ,മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളാണ് വിപണിയിലെത്തിക്കുന്നത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍ഷ കെ.വി, പഞ്ചായത്തം?ഗങ്ങളായ ബിജി സുനില്‍കുമാര്‍, ?ഗാന സി.കെ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141013/chendu-malli-flowers-in-kayanna)