---
title: "#teachers| പൂര്‍വ്വ അദ്ധ്യാപകര്‍ വീണ്ടും അധ്യാപക  വേഷം അണിഞ്ഞു"
english_title: "teachers -student meet Nanmda Govt HS"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141055/teachers-student-meet-nanmda-govt-hs"
published_at: "2023-08-22T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e496b9988dc_teachers.jpg"
keywords: []
---

# #teachers| പൂര്‍വ്വ അദ്ധ്യാപകര്‍ വീണ്ടും അധ്യാപക  വേഷം അണിഞ്ഞു

> **Lead Summary:** **നന്മണ്ട: **നന്മണ്ട ഗവ: ഹൈസ്‌കൂളിലെ പൂര്‍വ്വ അദ്ധ്യാപകര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അധ്യാപക വേഷം അണിഞ്ഞു. 37 വര്‍ഷം മുമ്പ് പഠിപ്പിച്ച അസുഖ ബാധിതരായ വിദ്യാര്‍ത്ഥികളെ കാണാന്‍ വീടുകളിലെത്തി. വാര്‍ധക്കത്തിന്റെ അവശതകള്‍ ഒട്ടും ബാധിക്കാത്ത അധ്യാപകരെ കണ്ട് പഴയ ശിഷ്യര്‍ അത്ഭുതപ്പെട്ടു.

## Article Content

**നന്മണ്ട: **നന്മണ്ട ഗവ: ഹൈസ്‌കൂളിലെ പൂര്‍വ്വ അദ്ധ്യാപകര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അധ്യാപക വേഷം അണിഞ്ഞു. 37 വര്‍ഷം മുമ്പ് പഠിപ്പിച്ച അസുഖ ബാധിതരായ വിദ്യാര്‍ത്ഥികളെ കാണാന്‍ വീടുകളിലെത്തി. വാര്‍ധക്കത്തിന്റെ അവശതകള്‍ ഒട്ടും ബാധിക്കാത്ത അധ്യാപകരെ കണ്ട് പഴയ ശിഷ്യര്‍ അത്ഭുതപ്പെട്ടു.

കാരക്കുന്നത് സി.പി ഷാജീവിന്റെ വീട്ടിലും കാക്കൂര്‍ 11 ല്‍ സുബൈറിന്റെ വീട്ടിലും ഏറെ നേരം സമയം ചെലവഴിച്ചു. കവിതയും കഥയും ആയി കുറച്ച് നേരം പിന്നിട്ടു. 85 ബാച്ച് വിദ്ധ്യാര്‍ത്ഥികളും കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞമാസം പൂര്‍വ്വ വിദ്യാര്‍തികള്‍ ഷാജീവിന്റെ വീട്ട് മുററത്ത് തടത്തിയ സംഗമ പരിപാടിയും കലാപരിപാടികളും സമൂഹ മാദ്ധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും വൈറല്‍ ആയിരുന്നു.

വിശ്വന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഉണ്ണിനാണു മാസ്റ്റര്‍ അദ്ധ്യക്ഷം വഹിച്ചു. സുധാകരന്‍ മാസ്റ്റര്‍. പ്രേമ ടീച്ചര്‍ - ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ - കെ.പി.ദാമോധരന്‍ മാസ്റ്റര്‍ - ശിവാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. 85 ബാച്ച് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141055/teachers-student-meet-nanmda-govt-hs)