---
title: "മന്ദങ്കാവ് എ.എല്‍.പി.സ്‌കൂളില്‍ വയോജന സംഗമം ചേര്‍ന്നു"
english_title: "Mandakavu A LP SchooL _ older people club"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141068/mandakavu-a-lp-school-_-older-people-club"
published_at: "2023-08-22T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4a2969e69f_mandha_kavu_UP_SChool.jpg"
keywords: []
---

# മന്ദങ്കാവ് എ.എല്‍.പി.സ്‌കൂളില്‍ വയോജന സംഗമം ചേര്‍ന്നു

> **Lead Summary:** **ബാലുശ്ശേരി:**നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ നടന്ന വയോജന സംഗമവും , വയോജന ക്ലബ് രൂപീകരികരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മന്ദങ്കാവ് എ.എല്‍.പി.സ്‌കൂളില്‍ വെച്ച് നടന്ന സംഗമത്തില്‍ സുധീഷ് ചെറുവത്ത് അദ്ധ്യക്ഷയായിരുന്നു.

## Article Content

**ബാലുശ്ശേരി:**നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ നടന്ന വയോജന സംഗമവും , വയോജന ക്ലബ് രൂപീകരികരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മന്ദങ്കാവ് എ.എല്‍.പി.സ്‌കൂളില്‍ വെച്ച് നടന്ന സംഗമത്തില്‍ സുധീഷ് ചെറുവത്ത് അദ്ധ്യക്ഷയായിരുന്നു.

പാലിയേറ്റിവ് നേഴ്‌സ് ജീജ സിസ്റ്റര്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി,.ഇ.അച്ചുതന്‍ മാസ്റ്റര്‍ ലാല്‍സ് മുഖ്യ പ്രഭാഷണം നടത്തി ക്ഷേമ കാര്യ ചെയര്‍പെഴ്‌സണ്‍ കെ.കെ.ഷൈമ, എന്‍.പി.കമല, പി.സുധന്‍, ഇസ്മയില്‍ യുകെ , സി.എം.നരായണന്‍,എന്നിവര്‍ സംസാരിച്ചു..

എം. സുധാകരന്‍ സ്വാഗതവും ,വി .പി .ഗോപാലന്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്നു പ്രദേശത്തെ കലാകാരന്മാര്‍ അണിനിരന്ന കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141068/mandakavu-a-lp-school-_-older-people-club)