---
title: "#Rman River Project| മഞ്ഞപ്പുഴ രാമന്‍പുഴ വികസന പദ്ധതി ശില്‍പ്പശാല സംഘടിപ്പിച്ചു"
english_title: "raman river project work shop vakayad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141222/raman-river-project-work-shop-vakayad"
published_at: "2023-08-23T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5a6200656c_Anitha.jpg"
keywords: []
---

# #Rman River Project| മഞ്ഞപ്പുഴ രാമന്‍പുഴ വികസന പദ്ധതി ശില്‍പ്പശാല സംഘടിപ്പിച്ചു

> **Lead Summary:** **വാകയാട് : **മഞ്ഞപ്പുഴ രാമന്‍പുഴ സമഗ്രവികസന പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടൂര്‍ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത ഉദ്ഘാടനം ചെയ്തു.

## Article Content

**വാകയാട് : **മഞ്ഞപ്പുഴ രാമന്‍പുഴ സമഗ്രവികസന പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടൂര്‍ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത ഉദ്ഘാടനം ചെയ്തു.

കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അധ്യക്ഷനായി. കൃഷി, ക്ഷീരവികസനം, മത്സ്യം , ടൂറിസം ജലഗതാഗതം തുടങ്ങിയ ഗ്രൂപ്പുകളില്‍ നിന്നുയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിച്ച് വിശദ പദ്ധതി തയ്യാറാക്കും. പുഴയോര വികസനവും സംരക്ഷണവുമായി ബന്ധപ്പെട്ട് ഒന്‍പത് പുഴയോരഅയല്‍ക്കൂട്ടങ്ങളും രൂപീകരിച്ചു.

ഹരിതകേരളം മിഷന്‍ കോ ഓഡിനേറ്റര്‍ പി കെ ബാലകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. കെ രാധന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ സിജിത്ത്, കെ ഷൈന്‍,വാര്‍ഡ് മെമ്പര്‍മാരായ ബിന്ദുകൊല്ലര്കണ്ടി, ഗീത കെ ഉണ്ണി, ബിന്ദു ഹരിദാസ് ,എം പോക്കര്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. പി ബാലന്‍നമ്പ്യാര്‍ സ്വാഗതവും കെ വി സുരേഷ്‌നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141222/raman-river-project-work-shop-vakayad)