---
title: "#onam fair 2023 | കുന്ദമംഗലത്ത്  സപ്ലൈകോ ഓണം   ഫെയറിന് തുടക്കമായി"
english_title: "KunnnamagalaM Supplyco Onam fair"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141241/kunnnamagalam-supplyco-onam-fair"
published_at: "2023-08-23T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5b47bd1630_PTA_RAHEEM.jpg"
keywords: []
---

# #onam fair 2023 | കുന്ദമംഗലത്ത്  സപ്ലൈകോ ഓണം   ഫെയറിന് തുടക്കമായി

> **Lead Summary:** **കുന്ദമംഗലം:** കുന്ദമംഗലം നിയോജകമണ്ഡലം ഓണം ഫെയര്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

## Article Content

**കുന്ദമംഗലം:** കുന്ദമംഗലം നിയോജകമണ്ഡലം ഓണം ഫെയര്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ താങ്ങി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഓണം ഫെയറില്‍ വിവിധ ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവുണ്ട്.

കുന്ദമംഗലം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനോടനുബന്ധിച്ചാണ് ഓണം ഫെയര്‍ ഒരുക്കിയിട്ടുള്ളത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു.

എം ബാലസുബ്രഹ്‌മണ്യന്‍, എം.കെ മോഹന്‍ദാസ്, ടി ചക്രയുധന്‍, എ. പി ഭക്തോത്തമന്‍, നെല്ലിക്കോട് കേളന്‍ സംസാരിച്ചു. സപ്ലൈകോ ജൂനിയര്‍ മാനേജര്‍ എ അബ്ദുസമദ് സ്വാഗതവും കെ.കെ സനൂജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141241/kunnnamagalam-supplyco-onam-fair)