---
title: "#Jansree Mission | നടുവണ്ണൂരില്‍ ജനശ്രീ മിഷന്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു"
english_title: "jansree mision function in Naduvanoor"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141255/jansree-mision-function-in-naduvanoor"
published_at: "2023-08-23T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5c24e72e25_janasree_photo.jpg"
keywords: []
---

# #Jansree Mission | നടുവണ്ണൂരില്‍ ജനശ്രീ മിഷന്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** ആയിരം ലഹരി വിരുദ്ധ സദസ്സിന്റെ ഭാഗമായി നടുവണ്ണൂര്‍ മണ്ഡലം ജനശ്രീ മിഷന്‍ കരുണാലയത്തില്‍ വെച്ച് ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍:** ആയിരം ലഹരി വിരുദ്ധ സദസ്സിന്റെ ഭാഗമായി നടുവണ്ണൂര്‍ മണ്ഡലം ജനശ്രീ മിഷന്‍ കരുണാലയത്തില്‍ വെച്ച് ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ സദസ്സിന്റെ ഉദ്ഘാടനം വിദ്യാര്‍ത്ഥി പ്രതിനിധിയായ അനാമിക ബാബു നിര്‍വഹിച്ചു. മണ്ഡലം ജനശ്രീ ചെയര്‍ പേഴ്‌സണ്‍ ഷൈജ നൊച്ചോട്ട് അധ്യക്ഷത വഹിച്ചു.

രാജേഷ് കൂട്ടാക്കില്‍ വിഷയമവതിരിപ്പിച്ച് സംസാരിച്ചു. നിഖില്‍ പൂത്തങ്കോട്ട്. ബാലകൃഷ്ണന്‍ , വിഷ്‌ണോത്ത്, ഫാത്തിമ ഹെന, മാസ്റ്റര്‍ അഹന്‍ സൂര്യ അഭിലാഷ്, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141255/jansree-mision-function-in-naduvanoor)