---
title: "#Medical KIT| ആഷവര്‍ക്കര്‍മാര്‍ക്ക് മെഡിക്കല്‍ കിറ്റ്  വിതരണം ചെയ്തു"
english_title: "Medical KIT Distribution Naduvannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141273/medical-kit-distribution-naduvannur"
published_at: "2023-08-23T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5d16173646_medical_kit.jpg"
keywords: []
---

# #Medical KIT| ആഷവര്‍ക്കര്‍മാര്‍ക്ക് മെഡിക്കല്‍ കിറ്റ്  വിതരണം ചെയ്തു

> **Lead Summary:** **നടുവണ്ണൂര്‍:** രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കുന്നതിനായി 'ആഷവര്‍ക്കര്‍മാര്‍ക്ക് മെഡിക്കല്‍ കിറ്റ് വിതരണം ചെയ്തു.

## Article Content

**നടുവണ്ണൂര്‍:** രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കുന്നതിനായി 'ആഷവര്‍ക്കര്‍മാര്‍ക്ക് മെഡിക്കല്‍ കിറ്റ് വിതരണം ചെയ്തു.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനം ശാക്തീകരിക്കുന്നതിന്റെ കൂടി ഭാഗമാണ് കിറ്റ് വിതരണം ചെയ്തിരിക്കുന്നത്. കിടപ്പ് രോഗികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മറ്റും നല്‍കേണ്ടുന്ന അടിയന്തര പരിചരണ സാമഗ്രികളാണ് കിറ്റിലുള്ളത്. ആഷവര്‍ക്കര്‍മാര്‍ തങ്ങളുടെ പ്രവര്‍ത്തന പ്രദേശത്തുള്ള ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കും.

കിറ്റ് വിതരണോദ്ഘാടന ചടങ്ങ് നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

ടി സി സുരേന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: അഭിലാഷ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി വിപ്ലവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിതരണം ചെയ്യുന്ന സാമഗ്രികള സംബന്ധിച്ച് ഡോ :അഭിലാഷ് ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141273/medical-kit-distribution-naduvannur)