---
title: "#P K GOVINDAN| കോണ്‍ഗ്രസ്സ് നേതാവ് പി.കെ ഗോവിന്ദനെ അനുസ്മരിച്ചു"
english_title: "Congress Leader P K Govindan Memorial Function in Perambra"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141287/congress-leader-p-k-govindan-memorial-function-in-perambra"
published_at: "2023-08-23T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5e3b9c4282_p_K_govindan_Congress.jpg"
keywords: []
---

# #P K GOVINDAN| കോണ്‍ഗ്രസ്സ് നേതാവ് പി.കെ ഗോവിന്ദനെ അനുസ്മരിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയിലെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് പി.കെ ഗോവിന്ദന്റെ 28-ാം ചരമവാര്‍ഷിക ദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസരണ സമ്മേളനവും നടത്തി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയിലെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് പി.കെ ഗോവിന്ദന്റെ 28-ാം ചരമവാര്‍ഷിക ദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസരണ സമ്മേളനവും നടത്തി.

അനുസ്മരണ സമ്മേളനം ഡി സി സി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ഉമ്മര്‍ തണ്ടോറ, കെ.സി രവീന്ദ്രന്‍, വി.പി സുരേഷ്, ബഷീര്‍ പരിയാരം, വി.വി ദിനേശന്‍, പി.എം പ്രകാശന്‍, ആര്‍.പി രവീന്ദ്രന്‍, ഇ.ടി ഹമീദ്, സജീവന്‍ കുഞ്ഞോത്ത്, വി.കെ രമേശന്‍, എന്‍.ഹരിദാസന്‍,സത്യന്‍ നരി ച്ചാടക്കല്‍,രമേഷ് മംത്തില്‍, മായന്‍ കുട്ടി, അഖില്‍ ഹരികൃഷ്ണന്‍ ,ഷം വീര്‍ എടവരാട്, റഷീദ് പുറ്റംപൊയില്‍, സായൂജ് അമ്പലക്കണ്ടി, വി.പി പ്രസാദ് കുമാര്‍ , എ.കെ സജീന്ദ്രന്‍, സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141287/congress-leader-p-k-govindan-memorial-function-in-perambra)