---
title: "#DYFI PROtest | ബാലുശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ്സ്  മൃഗീയതക്കെതിരെ  യുവജന പ്രതിഷേധം"
english_title: "dyfi proteset in Balussery - thoovooe Murder "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141605/dyfi-proteset-in-balussery-thoovooe-murder"
published_at: "2023-08-25T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e854cc40a11_dyfi_Balussery_cd.jpg"
keywords: []
---

# #DYFI PROtest | ബാലുശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ്സ്  മൃഗീയതക്കെതിരെ  യുവജന പ്രതിഷേധം

> **Lead Summary:** **ബാലുശ്ശേരി:** മലപ്പുറം തുവ്വൂരിലെ സ്ത്രീയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൊലയാളികളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് മൃഗീയതക്കെതിരെ ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.

## Article Content

**ബാലുശ്ശേരി:** മലപ്പുറം തുവ്വൂരിലെ സ്ത്രീയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൊലയാളികളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് മൃഗീയതക്കെതിരെ ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.

ബി ടി ആര്‍ മന്ദിരത്തിന്റെ സമീപത്തു നിന്നും ആരംഭിച്ച പ്രകടനം ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. സമാപന പൊതു യോഗം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ടി കെ സുമേഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് എസ്എസ്.അതുല്‍ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ടി. സരുണ്‍ ജില്ലാ കമ്മിറ്റി അംഗം പി എം അജിഷ, അഞ്ജലി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു രാഹുല്‍ റാം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141605/dyfi-proteset-in-balussery-thoovooe-murder)