---
title: "#UDF ISSUES |കോട്ടൂരില്‍ യു ഡി എഫ് ബന്ധം ഉപേക്ഷിച്ച് മുസ്ലീംലീഗ്"
english_title: "Inner issues in Kotoor Grama Panchayath "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141633/inner-issues-in-kotoor-grama-panchayath"
published_at: "2023-08-25T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8573b9e5b4_press_meet.jpg"
keywords: []
---

# #UDF ISSUES |കോട്ടൂരില്‍ യു ഡി എഫ് ബന്ധം ഉപേക്ഷിച്ച് മുസ്ലീംലീഗ്

> **Lead Summary:** **നടുവണ്ണൂര്‍:**കോട്ടൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മുന്നണി ബന്ധം ഉപേക്ഷിച്ചു. യുഡിഎഫ് നിയന്ത്രണത്തിലുള്ള കോട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിലവില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ആയ ലീഗ് നേതാവുമായ ബഷീര്‍ മറയത്തിങ്കലിനെബാങ്ക് ഭരണസമിതി ഭൂരിപക്ഷ തീരുമാനത്തിലൂടെ പുറത്താക്കിയതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. നേരത്തേ ലീഗില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നയാളെ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചതും ബന്ധം കൂടുതല്‍ വഷളാക്കി.

## Article Content

**നടുവണ്ണൂര്‍:**കോട്ടൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മുന്നണി ബന്ധം ഉപേക്ഷിച്ചു. യുഡിഎഫ് നിയന്ത്രണത്തിലുള്ള കോട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിലവില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ആയ ലീഗ് നേതാവുമായ ബഷീര്‍ മറയത്തിങ്കലിനെബാങ്ക് ഭരണസമിതി ഭൂരിപക്ഷ തീരുമാനത്തിലൂടെ പുറത്താക്കിയതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. നേരത്തേ ലീഗില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നയാളെ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചതും ബന്ധം കൂടുതല്‍ വഷളാക്കി.

ആഗസ്റ്റ് 22 ചേര്‍ന്ന് ബാങ്ക് ഭരണസമിതി അജണ്ടക്ക് പുറമേ നിലവില്‍ ബാങ്ക് ജീവനക്കാരന്റെ കത്ത് കൂടി ഉള്‍പ്പെടുത്താനു ണ്ടെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു. കത്ത് ചര്‍ച്ച ചെയ്യുന്ന സമയത്ത് ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് യോഗത്തില്‍ നിന്ന് പുറത്തു പോകാനും നിര്‍ദ്ദേശിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജിന് മതിയായ യോഗ്യത ഇല്ലെന്നാണ് പ്രസിഡന്റ് അറിയിച്ചത്. എന്നാല്‍ മുന്‍കാലങ്ങളില്‍ സെക്രട്ടറിയായിരുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മതിയായ യോഗ്യത ഉണ്ടായിരുന്നില്ല.

അക്കാലത്ത് സര്‍ക്കാരില്‍ നിന്ന് ഇളവ് വാങ്ങാറുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.ബാങ്ക് വിഷയത്തില്‍ യുഡിഎഫ് പഞ്ചായത്ത് നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാത്തതിനാല്‍ പഞ്ചായത്തിലെ ജില്ല യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കിയതിനെത്തുടര്‍ന്ന് ഡിസിസി പ്രസിഡന്റ്,ലീഗ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജില്ലാ യുഡിഎഫ് ചെയര്‍മാന്‍, കണ്‍വീനര്‍. ഉള്‍പ്പെടെ പങ്കെടുത്ത് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല 25 നു മുമ്പ് വീണ്ടും ചര്‍ച്ച ചെയ്യാം എന്ന് തീരുമാനമെടുത്തിരുന്നു. ഇതിനിടയാണ് അടിയന്തരമായി ബാങ്ക് ഭരണസമിതി ചേര്‍ന്ന് ലീഗ് നേതാവിനെ സെക്രട്ടറി ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് നീക്കാനും വാകയാട് ശാഖയിലേക്ക് മാറ്റാനും , ലീഗിന്റെ വിയോജനക്കുറിപ്പോടെ കോണ്‍ഗ്രസ് തീരുമാനിച്ചത്.

യുഡിഎഫ് നിയന്ത്രണത്തിനുള്ള ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ഏഴും ലീഗിന് നാലും അംഗങ്ങള്‍ ആണുള്ളത്. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലും യുഡിഎഫ് ബാലുശ്ശേരി നിയോജകമണ്ഡലം തലത്തിലും കോഴിക്കോട് ജില്ലാതലത്തിലും നടക്കുന്ന പരിപാടികളില്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

നേരെത്തെ പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ (കുന്നരം വെള്ളി) സിഡിഎസ് അംഗം ജോലി ആവശ്യാര്‍ത്ഥം വിദേശത്ത് പോകുകയും, നിലവില്‍ സിഡിഎസ് അംഗം ലീഗിന് ആയിരുന്നതിനാല്‍ ഏക സിഡിഎസ് അംഗത്വം നല്‍കാതെ കോണ്‍ഗ്രസ് പിടിച്ചെടുത്തതില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.

ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് സര്‍വീസ് ബാങ്കുമായുള്ള പ്രശ്‌നങ്ങള്‍ കൂടി ഉണ്ടാകുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ മജീദ്, വി കെ. ഇസ്മായില്‍,ടി ഹസ്സന്‍ കോയ മാസ്റ്റര്‍, അബ്ദുല്‍ റസാഖ്, ജാഫര്‍ തിരുവോട് , ബഷീര്‍ പാലോളി, സി.കെ.ഷക്കീര്‍ , റഫീഖ് മാസ്റ്റര്‍, കെ.അബ്ദുള്‍ മജീദ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141633/inner-issues-in-kotoor-grama-panchayath)