---
title: "#Onam celebration |ഓണക്കോടിയുമായി അവര്‍ എത്തി മനം  നിറഞ്ഞ് സെന്റ് ജോസഫിലെ അന്തേവാസികള്‍"
english_title: "Onam celebration KSeB section OFFICE  staf  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141645/onam-celebration-kseb-section-office-staf"
published_at: "2023-08-25T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e85e5f1bde7_kseb_staf_.jpg"
keywords: []
---

# #Onam celebration |ഓണക്കോടിയുമായി അവര്‍ എത്തി മനം  നിറഞ്ഞ് സെന്റ് ജോസഫിലെ അന്തേവാസികള്‍

> **Lead Summary:** **ബാലുശ്ശേരി:** കൂരാച്ചുണ്ട് സെന്റ് ജോസഫ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഇത്തവണത്തെ ഓണാഘോഷം കെഎസ്ഇബി കൂരാച്ചുണ്ട് സെക്ഷന്‍ ഓഫീസ് ജീവനക്കാര്‍ക്ക് ഒപ്പമായിരുന്നു. 

## Article Content

**ബാലുശ്ശേരി:** കൂരാച്ചുണ്ട് സെന്റ് ജോസഫ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഇത്തവണത്തെ ഓണാഘോഷം കെഎസ്ഇബി കൂരാച്ചുണ്ട് സെക്ഷന്‍ ഓഫീസ് ജീവനക്കാര്‍ക്ക് ഒപ്പമായിരുന്നു. 

ജീവനക്കാര്‍ അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി.വി.വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെര്‍ലി കണക്കഞ്ചേരിയ്ക്ക് ഓണക്കോടി കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, പഞ്ചായത്തംഗങ്ങളായ ഒ.കെ.അമ്മദ്, വിന്‍സി തോമസ്, എന്‍.ജെ.ആന്‍സമ്മ, പഞ്ചായത്ത് സെക്രട്ടറി ഇ.ഷാനവാസ്, സബ് എന്‍ജിനീയര്‍മാരായ എന്‍.സുനീഷ്, എ.കെ.ശ്രീകാന്ത്, എ.സി. കിഷോര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141645/onam-celebration-kseb-section-office-staf)