---
title: "# vyapari Protest |കൂട്ടാലിടയില്‍ വ്യാപാരി പ്രതിഷേധം ശക്തമാകുന്നു"
english_title: "vyapari Protest in Koottalia Vyapari samthi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141659/vyapari-protest-in-koottalia-vyapari-samthi"
published_at: "2023-08-25T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e871f2bc6a2_samithi_photo.jpg"
keywords: []
---

# # vyapari Protest |കൂട്ടാലിടയില്‍ വ്യാപാരി പ്രതിഷേധം ശക്തമാകുന്നു

> **Lead Summary:** **കൂട്ടാലിട:** അനധികൃത തെരുവ് വ്യാപാരം നിയന്ത്രിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷിന് വ്യാപാരി വ്യവസായി സമിതി കൂട്ടാലിട യൂണിറ്റ് പ്രസിഡണ്ട് രഞ്ജിത്ത് നിവേദനം നല്‍കി .

## Article Content

**കൂട്ടാലിട:** അനധികൃത തെരുവ് വ്യാപാരം നിയന്ത്രിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷിന് വ്യാപാരി വ്യവസായി സമിതി കൂട്ടാലിട യൂണിറ്റ് പ്രസിഡണ്ട് രഞ്ജിത്ത് നിവേദനം നല്‍കി .

വലിയ വാടക നല്‍കിയും അഡ്വാന്‍സ് നല്‍കിയും ലൈസന്‍സ് എടുത്തും കച്ചവടം നടത്തുന്ന വ്യാപാരികളെ നോക്ക് കുത്തിക്കളാക്കി ഉത്സവ സീസണുകളില്‍ തെരുവ് കച്ചവടം നടത്തുന്നവരെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

ഒരു ഭാഗത്ത് തഴച്ചുവളരുന്ന വന്‍കിട ഓണ്‍ലൈന്‍ കച്ചവടവും അതിനിടയില്‍ തെരുവ് കച്ചവടവും കൊണ്ട് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വ്യാപാരികള്‍ .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141659/vyapari-protest-in-koottalia-vyapari-samthi)