---
title: "#NCP Leader | മേച്ചേരി അപ്പുക്കുട്ടിക്കുറുപ്പിനെ അനുസ്മരിച്ചു"
english_title: "NCP LEader APPUKUTTI KURUPPU Memorial function "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141786/ncp-leader-appukutti-kuruppu-memorial-function"
published_at: "2023-08-26T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e964285cecc_NCP_LEADER.jpg"
keywords: []
---

# #NCP Leader | മേച്ചേരി അപ്പുക്കുട്ടിക്കുറുപ്പിനെ അനുസ്മരിച്ചു

> **Lead Summary:** **അത്തോളി :** എന്‍ സിപി സംസ്ഥാന കമ്മറ്റി അംഗവും കുന്നത്തറ ഇന്‍വസ്റ്റ്‌മെന്റ് കമ്പനിയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ചെയര്‍മാനും അത്തോളി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായിരുന്ന മേച്ചേരി അപ്പുക്കുട്ടിക്കുറുപ്പിനെ എന്‍സിപി അത്തോളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു.

## Article Content

**അത്തോളി :** എന്‍ സിപി സംസ്ഥാന കമ്മറ്റി അംഗവും കുന്നത്തറ ഇന്‍വസ്റ്റ്‌മെന്റ് കമ്പനിയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ചെയര്‍മാനും അത്തോളി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായിരുന്ന മേച്ചേരി അപ്പുക്കുട്ടിക്കുറുപ്പിനെ എന്‍സിപി അത്തോളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു.

എന്‍സിപിസംസ്ഥാന സെക്രട്ടറി പി.സുധാകരന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പ്രസിഡണ്ട് പി.വി ഭാസ്‌കരന്‍ കിടാവ് ആധ്യക്ഷം വഹിച്ചു. സി. പ്രഭ, പി.കെ ഗോപാലന്‍, ഗണേശന്‍ തെക്കേടത്ത്, ഗംഗാധരന്‍ കൊല്ലിയില്‍, പെരിങ്ങിനി മാധവന്‍, പി.കെ ബിനീഷ്, വി.വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ അദ്ദേഹത്തിന്റെ വീടായ 'അക്ഷരകല 'യില്‍ പുഷ്പാര്‍ച്ചനയും നടന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141786/ncp-leader-appukutti-kuruppu-memorial-function)